ഇടുക്കി: കെഎസ്ആര്‍ടിസി ബസ് വഴി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച സ്ഫോടകവസ്തു ശേഖരം കുമളി ചെക്ക്പോസ്റ്റില്‍ പിടിച്ചു. നാല് ബാഗുകളിലായി സൂക്ഷിച്ചിരുന്ന ഡിറ്റണേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളുമാണ് എക്സൈസും വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.
മധുരയില്‍ നിന്നും തിരുവല്ലയിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് സ്ഫോടകവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചത്. കമ്പത്തു നിന്നും മൂന്ന് യുവാക്കളാണ് ബസില്‍ സ്ഫോടകശേഖരവുമായി കയറിയത്. പരിശോധനയ്ക്ക് തൊട്ടുമുന്‍പ് ഇവര്‍ ബസില്‍ നിന്നും ഇറങ്ങി സ്ഥലത്തു നിന്നും രക്ഷപെട്ടു. പ്രതികളുടേതെന്ന് സംശയിക്കുന്ന ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
Discussion about this post