കാസര്‍ഗോഡ്: കാസര്‍ഗോഡ് കാറില്‍ കടത്തുകയായിരുന്ന ചന്ദനം പിടികൂടി. പെരിയങ്ങാനത്ത് വെച്ചാണ് ഫോറസ്റ്റ് ഫഌിംഗ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ ചന്ദനം പിടികൂടിയത്. കാറിലുണ്ടായിരുന്ന ആന്ത്രുകുഞ്ഞി, യൂസഫ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരുടെ കയ്യില്‍ നിന്നും 3 കിലോ ചന്ദനം കണ്ടെടുത്തിട്ടുണ്ട്.
ബിരിക്കുളത്തിനടുത്ത് പെരിയങ്ങാനം റോഡില്‍ വെച്ചാണ് കാറില്‍ കടത്തുകയായിരുന്ന ചന്ദനം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഫോറസ്റ്റ് ഫഌിംഗ് സ്കോട് റൈഞ്ച് ഓഫീസര്‍ ജി. പ്രതീപിന്റെ നേതൃത്വത്തിലാണ് ചന്ദനം പിടികൂടിയത്.
Discussion about this post