ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തിയെ സന്ദര്‍ശിച്ചതിന് സൈബര്‍ ആക്രമണത്തിന് ഇരയായ ദംഗലിലെ കുട്ടിത്താരം സൈറാ വസീമിന് പിന്തുണയുമായി നായകന് ആമിര്ഖാന് രംഗത്തെത്തി. ദംഗലില്‍ ആമിര്‍ അവതരിപ്പിച്ച മഹാവീര്‍സിങ് ഫോഗട്ടിന്റെ മൂത്ത മകള്‍ ഗീതയുടെ കുട്ടിക്കാലം അവതരിപ്പിച്ച സൈറാ വസീം കുടുംബസമേതം ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ സൈറയുടെ നടപടിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നു. സൈബര്‍ ആക്രമണത്തില്‍ ഭയപ്പെട്ട താരം തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി മാപ്പ് ചോദിച്ച് രംഗത്തെത്തി. പോസ്റ്റ് വാര്‍ത്തയായതോടെ പിന്നീട് അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
എന്തിനാണ് മാപ്പ് ചോദിക്കുന്നതെന്ന് വ്യക്തമായി പറയാതെയായിരുന്നു സൈറയുടെ കുറിപ്പ്. ‘അടുത്തിടെ എന്റെ ഭാഗത്തുനിന്നുണ്ടായ ചില പ്രവൃത്തികളില്‍ ചിലര്‍ക്കെല്ലാം അനിഷ്ടം തോന്നിയെന്ന് ഞാന്‍ മനസിലാക്കുന്നു. അവരുടെ വികാരങ്ങള്‍ എനിക്ക് മനസിലാകുന്നു. ഞാന്‍ 16 വയസ് മാത്രമുള്ള പെണ്‍കുട്ടിയാണെന്ന് മനസിലാക്കി മാപ്പ് തരുമെന്ന് കരുതുന്നു’, സൈറ ഫേസ്ബുക്കില്‍ കുറിച്ചു.
എന്നാല്‍ സൈറയ്ക്ക് പിന്തുണയുമായി ആമിര്ഖാന് ട്വിറ്ററിലൂടെ രംഗത്ത് എത്തി. സൈറയെ അവളുടെ വഴിക്ക് വിടാന്‍ എല്ലാവരോടും അഭ്യര്ത്ഥിക്കുന്നുസ സ്വന്തം ജീവിതം കണ്ടത്താന്‍ ശ്രമിക്കുന്ന പതിനാറുകാരി പെണ്‍കുട്ടിയാണ് അവളെന്ന് ഓര്‍ക്കുക എന്നിങ്ങനെയാണ് ആമീറിന്റെ ട്വീറ്റ്.
https://twitter.com/aamir_khan/status/821245282746646528?ref_src=twsrc%5Etfw
സൈറയുടെ പ്രസ്താവന ഞാന്‍ വിയിച്ചു. അത്തരമൊരു പ്രസ്താവനയിറക്കാന്‍ അവളെ പ്രേരിപ്പിച്ചതെന്തെന്ന് എനിക്ക് സങ്കല്‍പ്പിക്കാനാവും. സൈറാ, എനിക്ക് നിന്നോട് പറയാനുള്ളത് ഞങ്ങളെല്ലാം നിന്നോടൊപ്പമുണ്ടെന്നാണ്. നിന്നെപ്പോലെ കഴിവുറ്റ, കഠിനാധ്വാനികളായ, ധൈര്യശാലികളായ ചെറുപ്പക്കാര്‍ മറ്റ് കുട്ടികള്‍ക്കും മാതൃകയാണ്. ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക്. എന്നെ സംബന്ധിച്ച് എന്തായാലും നീ ഒരു റോള്‍മോഡലാണ്. ദൈവം അനുഗ്രഹിക്കട്ടെ. സ്നേഹം. (സൈറയെ അവളുടെ വഴിക്ക് വിടാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. സ്വന്തം ജീവിതം കണ്ടെത്താന്‍ ശ്രമിക്കുന്ന പതിനാറുകാരി പെണ്‍കുട്ടിയാണ് അവളെന്ന കാര്യം ഓര്‍ക്കുക) -ആമീര്‍ പറയുന്നു.
Discussion about this post