ജോധ്പൂര്‍: നിയമ വിരുദ്ധമായി തോക്ക് കൈവശംവെച്ച കേസില്‍ ബോളിവുഡ് താരം സല്മാന് ഖാനെ കോടതി വെറുതെവിട്ടു. രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്. സംഭവം നടന്ന് പതിനെട്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിധി പ്രസ്താവം. കോടതിയുടെ നിര്‍ദേശ പ്രകാരം സല്മാന് നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു.
1998-ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിന് അനുബന്ധമായാണ് അനധികൃതമായി തോക്ക് കൈവശം വച്ചതിന് സല്‍മാനെതിരെ പൊലീസ് കേസെടുത്തത്. ലൈസന്‍സ് കാലാവധി കഴിഞ്ഞ തോക്ക് പൊലീസ് പിടിച്ചെടുത്തിരുന്നു. കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ സല്‍മാനെ രാജസ്ഥാന് ഹൈക്കോടതി നേരത്തേ വെറുതെ വിട്ടിരുന്നു. കീഴ്കോടതി ശിക്ഷ വിധിച്ചിരുന്നുവെങ്കിലും അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി സല്‍മാനെ കുറ്റവിമുക്തനാക്കുകയായിരുന്നു.
Discussion about this post