കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ കൊച്ചിയില്‍ ലോകനിലവാരത്തിലുള്ള പുതിയ ക്രൂയിസ് ടെര്‍മിനല്‍ ഒരുങ്ങുന്നു. എറണാകുളം വാര്‍ഫിലെ ക്യു ഏഴ്, എട്ട് ബെര്‍ത്തുകളോട് ചേര്‍ന്നാണ് പുതിയ ടെര്‍മിനല്‍ വിഭാവനം ചെയ്തിട്ടുള്ളത്. ഇതോടെ വിനോദ സഞ്ചാരികള്‍ക്ക് പെട്ടെന്ന് ലക്ഷ്യസ്ഥാനത്തെത്താനാകും. വിനോദ സഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങളോട് കൂടിയാണ് ക്രൂയിസ് ടെര്‍മിനല്‍ ഒരുക്കുന്നത്.
25.7 കോടി രൂപയുടേതാണ് പദ്ധതി. 2252 ചതുരശ്ര അടി വിസ്തീര്‍ണമുണ്ടാകും. പദ്ധതിക്കായി ടെന്‍ഡര്‍ വിളിച്ചു.
നിലവിലെ സാമുദ്രിക ക്രൂയിസ് ടെര്‍മിനലില്‍ സൗകര്യം കുറവായതിനാലാണ് പുതിയ ടെര്‍മിനല്‍ നിര്‍മിക്കുന്നത്. സാമുദ്രിക ക്രൂയിസ് ടെര്‍മിനലില്‍ 260 മീറ്റര്‍ നീളമുള്ള കപ്പലുകളിലെത്തുന്നത് രണ്ടായിരത്തിലേറെ യാത്രക്കാരാണ്.
ഇത്തരം സാഹചര്യങ്ങളില്‍ ഉല്ലാസക്കപ്പലുകള്‍ എറണാകുളം വാര്‍ഫിലാണ് നങ്കൂരമിടുന്നത്. അതിനാല്‍ വിനോദ സഞ്ചാരികളെ എറണാകുളം വാര്‍ഫില്‍ നിന്ന് സാമുദ്രിക ക്രൂയിസ് ടെര്‍മിനലില്‍ കൊണ്ടുവന്നാണ് എമിഗ്രേഷന്‍ കാര്യങ്ങള്‍ ചെയ്യുന്നത്. പുതിയ ടെര്‍മിനലുകള്‍ വരുന്നതോടെ വിനോദ സഞ്ചാരികള്‍ക്ക് പൈട്ടന്നുതന്നെ എമിഗ്രേഷന്‍ പൂര്‍ത്തിയാക്കി ഉല്ലാസ കേന്ദ്രങ്ങളില്‍ പോകാന്‍ കഴിയും.
Discussion about this post