കൊച്ചി: എം ടി. വാസുദേവന്‍ നായര്‍ക്കും സംവിധായകന്‍ കമലിനും പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ നേതൃത്വത്തില്‍ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ നിന്ന് പ്രമുഖ താരങ്ങള്‍ വിട്ടു നിന്നു. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള സൂപ്പര്‍ താരങ്ങളൊന്നും ുപരിപാടിയില്‍ പങ്കെടുത്തില്ല. . മോഹന്‍ലാലിന് കൂടി പിന്തുണ പ്രഖ്യാപിക്കുന്ന പരിപാടിയാണ് എന്ന് സംഘാടകര്‍ പറഞ്ഞിരുന്നങ്കിലും ലാല്‍ പങ്കെടുത്തില്ല.
മോഹന്‍ലാലുള്‍പ്പടെ പ്രമുഖ താരങ്ങളെല്ലാം പരിപാടിയില്‍ നിന്ന് വിട്ടുനിന്നത് കമലിനെതിരായ സംഘപരിവാര്‍ ആക്രമണത്തെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ നടന്ന പരിപാടിയ്ക്ക് വലിയ തിരിച്ചടിയായി. നായക നടന്മാരും നായികമാരും പങ്കെടുക്കാത്തതും ഫെഫ്കയ്ക്ക് തിരിച്ചടിയായി. മോഹന്‍ലാലിന് പിന്തുണ എന്ന പറഞ്ഞിരുന്നുവെങ്കിലും മോഹന്‍ലാലിലെ നിശിതമായി വിമര്‍ശിച്ച ഘട്ടത്തിലൊന്നും സിനിമ സംഘടനകളോ ഇപ്പോള്‍ എല്ലാവരും പിന്തുണയ്ക്കുന്ന കമലോ ലാലിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നില്ല. സിനിമാ നടന്‍ സുരേഷ് ഗോപിയെ അടിമ ഗോപി എന്ന് വിളിച്ച് അധിക്ഷേപിച്ച കമലിനെ പിന്തുണക്കുന്നതിലെ ഏകപക്ഷീയതയും താരങ്ങളുടെ വിട്ടി നില്‍ക്കലിന് കാരണമായി.
ഇടത് പക്ഷ ആഭിമുഖ്യമുള്ളവര്‍ക്കൊപ്പം നടി മഞ്ജു വാര്യര്‍ ചടങ്ങിനെത്തിയതാണ് ഫെഫ്കയുടെ മാനം കാത്തത്. ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍, ജോഷി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കെപിഎസി ലളിത, കുക്കു പരമേശ്വരന്‍, അനൂപ് മേനോന്‍, റിമ കല്ലിങ്കല്‍, ഭാഗ്യലക്ഷ്മി തുടങ്ങിയവരും കൂട്ടായ്മയില്‍ പങ്കെടുത്തു.
Discussion about this post