മുംബൈ: നരേന്ദ്ര ധാബോല്കര്, ഗോവിന്ദ് പന്‍സാരെ വധക്കേസ് അന്വേഷണങ്ങള്‍ വൈകുന്നതില്‍ അതൃപ്തി ആവര്‍ത്തിച്ച് ബോംബെ ഹൈക്കോടതി. ഇരുവരെയും വധിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തോക്കിനെക്കുറിച്ചുള്ള ബാലിസ്റ്റിക് റിപ്പോര്‍ട്ട് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു. അഹമ്മദാബാദ് ഫോറന്‍സിക് ലാബില്‍നിന്നുള്ള ബാലസ്റ്റിക് റിപ്പോര്‍ട്ടാണ് ഇപ്പോഴത്തേത്.
ബാലസ്റ്റിക് പരിശോധന നടത്തുന്നതിന് സ്കോര്‍ട്ട്ലന്റ് യാര്‍ഡ് സഹകരിച്ചില്ലെന്നും ഇന്ത്യയും ബ്രിട്ടനും തമ്മില്‍ ഇത്തരത്തിലൊരു കരാര്‍ ഇല്ലാത്താണ് പ്രശ്നമായതെന്നും സിബിഐ കോടതിയില്‍ അറിയിച്ചു. ഈ റിപ്പോര്‍ട്ട് വൈകുന്നതിനാലാണ് കേസന്വേഷണം നീണ്ടുപോകുന്നത് എന്നായിരുന്നു സിബിഐ നേരത്തെ കോടതിയെ അറിയിച്ചത്.
റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവിടരുതെന്ന് കോടതി സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുരോഗമനവാദികളായ ഇരുവരെയും കൊലപ്പെടുത്താന്‍ ഓരേ വാഹനവും തോക്കുമാണ് ഉപയോഗിച്ചതെന്ന് നേരത്തെ സി.ബി.ഐ വ്യക്തമാക്കിയിരുന്നു.
Discussion about this post