തിരുവനന്തപുരം : ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ സ്മരണാര്‍ത്ഥമുള്ള ഫൗണ്ടേഷന്റ പുരസ്ക്കാരം മോഹന്‍ലാലിന് സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു ബ്ലോഗെഴുത്തില്‍ മോഹന്‍ലാലിനെ സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും അപഹസിച്ചവര വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയത്. ബ്ലോഗില്‍ സ്വന്തം അഭിപ്രായം പ്രകടിപ്പിച്ച മോഹന്‍ലാലിനെ അപഹസിച്ചും, അപമാനിച്ചും രംഗത്തെത്തിയത് ശരിയായ നടപടിയല്ലെന്ന് തോമസ് ഐസക് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ബഹുമാന പുരസ്ക്കരം വ്യത്യാസ്തതയ നിലനിര്‍ത്തേണ്ട ജനാധിപത്യ വ്യവസ്ഥിതിയ്ക്ക് പകരം ചെളിവാരിയറിയെലും, അഹസിക്കലും നടത്തുന്നത് ഖേദകരമാണെന്ന് തോമസ് ഐസക് പറഞ്ഞു. മോഹന്‍ലാലിന്റെ രണ്ടാം ഊഴത്തിനായി കാത്തിരിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.
നേരത്തെ ജെഎന്‍യുവില്‍ അഫ്സല് ഗുരു അനുസ്മരണം നടന്നതിനെ എതിര്‍ത്തും, കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെ പിന്തുണച്ചും ലാല്‍ തന്റെ ബ്ലോഗില്‍ എഴുതിയത് ഇടതുപക്ഷ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിരുന്നു. മോഹന്‍ലാലിനെതിരെ സിപിഎം സൈബര്‍ വിംഗ് അനുഭാവികളും മറ്റും സോഷ്യല്‍ മീഡിയകളില്‍ ശക്തമായി രംഗത്തെത്തി. മോഹന്‍ലാലിനെ ആനക്കൊമ്പ് കേസുമായി ബന്ധപ്പെടുത്തിയും, അദ്ദേഹത്തെ ജാതിപ്പേര് വിളിച്ചുമായിരുന്നു പലരും അപമാനിച്ചത്. അന്ന് അതിനെ പിന്തുണച്ച് സിനിമ രംഗത്ത് നിന്നും മറ്റും വലിയ പിന്തുണ ലാലിന് ലഭിച്ചില്ല. ലാലിനെ പിന്തുണച്ച് ഇടത് പക്ഷ നേതാക്കളാരും രംഗത്തെത്തിയില്ല എന്ന് മാത്രമല്ല, പല സിപിഎം നേതാക്കളും അദ്ദേഹത്തെ അപഹസിക്കുന്ന പ്രസ്താവനകളുമായി രംഗത്തെത്തുകയും ചെയ്തു.
Discussion about this post