ചെന്നൈ: ജെല്ലിക്കെട്ടിനെ പിന്തുണച്ച് നടന് കമല്ഹാസന് വീണ്ടും രംഗത്ത്. ജെല്ലിക്കട്ട് നിരോധിക്കുകയല്ല, നിയന്ത്രിക്കുകയാണു വേണ്ടതെന്ന് കമലഹാസന് പറഞ്ഞു. കേരളത്തിലെ ഉത്സവങ്ങളില്‍ ആനകളെ കെട്ടാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് ജെല്ലിക്കട്ട് അനുവദിച്ചുകൂടാ?എന്നും കമല്‍ ചോദിച്ചു. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കമലഹാസന്.
തമിഴ്നാട്ടിലെ ജനങ്ങളുടെ അസംതൃപ്തിയുടെ പ്രതിഫലനമാണ് ജെല്ലിക്കട്ട് സമരം. ദശാബ്ദങ്ങളായി തമിഴ് ജനത അനുഭവിച്ചുവരുന്ന അസംതൃപ്തിയാണ് സമരമായി പരിണമിച്ചത് കമല്ഹാസന് പറഞ്ഞു.
പ്രതിഷേധങ്ങള്‍ക്കിടെ അക്രമമുണ്ടായതിന് പോലീസ് മറുപടി പറയണം. വാഹനങ്ങള്‍ കത്തിക്കുന്നതായി വീഡിയോയില്‍ കാണുന്ന പോലീസുകാരന് യഥാര്‍ത്ഥ പോലീസുകാരായിരിക്കില്ല എന്നാണു താന്‍ കരുതുന്നതെന്നും അയാളും തന്നെപ്പോലെ ഒരു അഭിനേതാവായിരിക്കുമെന്നും കമല്ഹാസന് പറഞ്ഞു. നേരത്തെയും സമരക്കാരെ അനുകൂലിച്ച് നടന് രംഗത്തെത്തിയിരുന്നു.
Discussion about this post