കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പങ്കെടുത്ത വേദിക്ക് സമീപം ബോംബ് എറിഞ്ഞതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടരുന്നതിനിടെയാണ് സംഭവം. ലിജീഷ്, അജേഷ്, തനേഷ് എന്നിവര്‍ക്കാര്‍ വെട്ടേറ്റത്. ഇവരെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം തലശേരി ടെംബിള്‍ ഗേറ്റിന് സമീപത്തായിരുന്നു ബോംബേറ് നടന്നത്. സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് സിപിഎം ആരോപണം. ആറു ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ജില്ലയില്‍ പലയിടത്തും സംഘര്‍ഷം തുടരുകയാണ്. ഇതിനുപിന്നാലെയാണ് മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്.
ബിജെപി ഓഫീസുകള്‍ക്കു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ഉളിക്കലില്‍ ഹര്‍ത്താല്‍ നടത്തി. തലശേരിയില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ടാഗോര്‍ വിദ്യാപീഠം സിപിഎം പ്രവര്‍ത്തകര്‍ പൂട്ടിച്ചു. നാദാപുരം ഇരിങ്ങണ്ണൂരില്‍ ബിജെപി ഓഫിസിന് തീയിട്ടു. കോഴിക്കോട് നഗരത്തിലെ ബിജെപിയുടെ ഫ്ലക്സ് ബോര്‍ഡുകള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
Discussion about this post