നിലമ്പൂര്‍: സംഘര്‍ഷം തടയാനെത്തിയ എസ്.ഐയ്ക്ക് ക്രൂരമര്‍ദ്ദനം. അക്രമികള്‍ ചവിട്ടിവീഴ്ത്തിയ ഇദ്ദേഹം സ്വയരക്ഷാര്‍ഥം സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ആകാശത്തേക്കു നിറയൊഴിച്ചു. ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ടു സി.പി.എം. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ. പഞ്ചായത്ത് കമ്മിറ്റി അംഗം വഴിക്കടവ് വെട്ടുകാട്ടികോട്ട് ജിതിന് (22), സുബിന് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച രാത്രി പതിനൊന്നോടെ വഴിക്കവ് എസ്.ഐ: കെ.ബി. ഹരികൃഷ്ണനും പോലീസുകാര്‍ക്കും നേരേയാണ് ആക്രമണമുണ്ടായത്. തോളെല്ലിനുപൊട്ടലും അരക്കെട്ടിനു പരുക്കുമേറ്റ എസ്.ഐയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി പത്തുമണിയോടെ വഴിക്കടവ് പെട്രോള്‍ പമ്പിനു സമീപം രണ്ടു ബൈക്കുകള്‍ കൂട്ടിയടിച്ചു. ഇതു രണ്ടു കരക്കാര് തമ്മിലുള്ള സംഘര്ഷമാകുന്നതു തടയാനാണ് പോലീസെത്തിയത്. എസ്.ഐ. രണ്ടു തവണ സ്ഥലത്തു സംഘടിച്ചവരെ നീക്കി. വീണ്ടും ചിലര്‍ സംഘടിച്ചതറിഞ്ഞ് രണ്ടു പോലീസുകാരുമായെത്തിയ എസ്.ഐയ്ക്കു നേരേയാണ് ആക്രമണമുണ്ടായത്. തന്നെ അസഭ്യംപറഞ്ഞ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ ലാത്തികൊണ്ട് നീക്കുന്നതിനിടെ ബൈക്കിലെത്തിയ മറ്റൊരാള്‍ എസ്.ഐയെ പിറകില്‍ നിന്നു ചവിട്ടിവീഴ്ത്തുകയായിരുന്നു.
ആക്രമിക്കാന്‍ ആക്രോശിച്ചടുത്തപ്പോഴാണു നിലത്തുവീണ എസ്.ഐ ആകാശത്തേക്കു നിറയൊഴിച്ചത്. ആക്രമിച്ചവരെ പിടികൂടിയാണ് പരുക്കേറ്റ എസ്.ഐ. പോലീസുകാരോടൊപ്പം മടങ്ങിയത്. പെട്രോള്‍ പമ്പിലെ സിസി.ടിവി ദൃശ്യങ്ങളില്‍ എസ്.ഐയെ ആക്രമിക്കുന്ന ദൃശ്യങ്ങളുണ്ടെന്ന് സി.ഐ: പി.കെ. സന്തോഷ് കുമാര്‍ പറഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ പോലീസ് സ്റ്റേഷന് ഉപരോധത്തെ തുടര്‍ന്ന് എസ്. ഐയെ സ്ഥലം മാറ്റി.
Discussion about this post