ഹൈദരാബാദ്: സാങ്കേതികത്തനിമയുടെ മികവാണ് ബാഹുബലിയെ വന്‍ വിജയമാക്കി മാറ്റിയ ഘടകങ്ങളിലൊന്ന്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ പോസ്റ്ററിലാകട്ടെ ഭീമനൊരു അബദ്ധവും കണ്ടുപിടിച്ചിരിക്കുകയാണ് സിനിമാലോകം. സാങ്കേതികത്തികവിന് ഇത്ര പ്രാധാന്യം കൊടുത്തിട്ടും പോസ്റ്ററിലെ തെറ്റ് അണിയറപ്രവര്‍ത്തകര്‍ക്ക് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളായ ബാഹുബലിയും ദേവസേനയും അമ്പ് തൊടുക്കാനായി നില്‍ക്കുന്നതിലെ പിശകാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളായി മാറിയിരിക്കുന്നത്.
പ്രഭാസിന്റെ വില്ലിലെ രണ്ട് അമ്പുകളാണ് പ്രശ്നമുണ്ടാക്കിയിരിക്കുന്നത്. പ്രഭാസിന്റെ അമ്പുകള്‍ അനുഷ്കയുടെ വില്ലിന്റെ ഇപ്പുറത്തായിട്ടാണ് പോസ്റ്ററിലുള്ളത്. അമ്പ് ഫിറ്റു ചെയ്ത ഡിസൈനറുടെ ശ്രദ്ധക്കുറവിനു പിന്നാലെ പോസ്റ്റര്‍ പരിശോധിച്ച എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും അതേ അബദ്ധം പറ്റി.
അതേസമയം ചെറിയ ഒരബദ്ധം ഇത്ര വലുതാക്കാനുണ്ടോയെന്ന് ബാഹുബലി ആരാധകര്‍ ചോദിക്കുന്നത്. ബാഹുബലി രണ്ടാം ഭാഗം ഏപ്രില്‍ മാസം തിയേറ്ററുകളിലെത്തും. ബാഹുബലി ഒന്നാം ഭാഗത്തെ വെല്ലുന്ന ഇഫക്ടസ് ചിത്രത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post