തിരുവനന്തപുരം: ബാര്‍ക്കോഴയുമായി ബന്ധപ്പെട്ട് ചീഫ് വിപ്പ് പി.സി ജോര്‍ജും ,ആര് ബാലകൃഷ്ണ പിള്ളയും ബിജു രമേശുമായി സംസാരിച്ചതിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തു വന്നു. നവംബര്‍ 1,2 തീയതികളില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ബിജു രമേശിനെ നേരില്‍ കാണണമെന്ന് ആവശ്യപ്പെടുന്നതാണ് പിസി ജോര്‍ജുമായുള്ള ഫോണ്‍ സംഭാഷണത്തിലെ ഉള്ളടക്കം.ബാര്‍കോഴയുമായി സംസാരിക്കുന്നുണ്ടെങ്കിലും പ്രത്യക്ഷത്തില്‍ മാണി സാറിനൊപ്പമായിരിക്കുമെന്നാണ് പിസിയുടെ സംഭാഷണം.
മാണിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്നാണ് ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ സംഭാഷണം.ഇറങ്ങിത്തിരിച്ച സ്ഥിതിക്ക് വിട്ടുകളയരുത്.ബാര്‍കോഴയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ബാലകൃഷ്ണപിള്ള പറയുന്നു. സ്വര്‍ണ്ണക്കടക്കാരില്‍ നിന്നും മാണി 19 കോടി രൂപയും,നെല്ല് സംഭരണത്തിന് മില്ലുടമകളില്‍ നിന്നും 2 കോടി രൂപയും വാങ്ങിയതായും ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.ബിജു രമേശ് ബാലകൃഷ്ണ പിള്ളയെ വിളിച്ച് സംസാരിക്കുകയായിരുന്നു. ബാറുകാര് 15 കോടി പിരിച്ചതായും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുന്നെന്നും ബാലൃഷ്ണ പിള്ള ബിജു രമേശിനോട് പറയുന്നുണ്ട്.അതേസമയം ഫോണ്‍ സംഭാഷണം തന്റേതാണെന്ന് ബാലകൃഷ്ണപിള്ള അംഗീകരിച്ചിട്ടുണ്ട്.
ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്ന് ബാര്‍ ആന്റ് ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജുരമേശ് നേരത്തെ അറിയിച്ചിരുന്നു .
[youtube url=”https://www.youtube.com/watch?v=iAiuWxDIp4Y&feature=youtu.be” width=”500″ height=”300″]
Discussion about this post