അബുജ: വടക്കുകിഴക്കന്‍ നൈജീരിയന്‍ സംസ്ഥാനമായ അഡമാവയെ ഇസ്ലാമിക തീവ്രവാദ സംഘടനയായ ബൊക്കോ ഹറാമില്‍ നിന്നും മോചിപ്പിച്ചതായി നൈജീരിയന്‍ സൈന്യം അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം നൈജീരിയ കാമറൂണ്‍ അതിര്‍ത്തിയിലെ മഡഗലിയില് നിന്നും തീവ്രവാദികളെ തുരത്തിയതായും സൈനികവകുപ്പ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. എന്നാല്‍ വാര്‍ത്തയക്ക് സ്ഥിരീകരണമില്ല.
അടുത്ത ആഴ്ച പകുതിയോടെ ബൊക്കോ ഹറാമിന് അഡമാവ, യോബ് സംസ്ഥാനങ്ങളിലെ ആധിപത്യം പൂര്‍ണമായും നഷ്ടപ്പെടുമെന്ന് നൈജീരിയന്‍ പ്രസിഡന്റ് ഗുഡ്ലക്ക് ജൊനാദന്‍ മാധ്യമങ്ങളോട് പ്രഖ്യാപിച്ചിരുന്നു. ഇസ്ലാമിക് തീവ്രവാദി സംഘടനയായ ബൊക്കോ ഹറാം പിടിച്ചടക്കിയ വടക്കുകിഴക്കന്‍ നൈജീരിയന്‍ നഗരങ്ങളില്‍ നിന്ന് ഇവരെ തുരത്താനായി മറ്റ് രാഷ്ട്രങ്ങളുടെ സൈനികമുന്നേറ്റങ്ങള്‍ നടത്തുന്നുണ്ട്.
Discussion about this post