തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ ഇടത് സര്‍ക്കാര്‍ മാനേജ്മെന്റ് അനുകൂല നയങ്ങള്‍ സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് എബിവിപി ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുകയാണ്. ലോ അക്കാദമിയിലെ വിഷയങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ 11 ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി പി ശ്യാംരാജ് അറിയിച്ചു.
വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കോളേജ് പടിക്കല്‍ നിരാഹാര സമരം നടത്തിവന്ന ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി.മുരളീധരനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. മുരളീധരന് പകരം സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് നിരാഹാരസമരം ആരംഭിച്ചു. കഴിഞ്ഞ എട്ട് ദിവസമായി വി.മുരളീധരന് കോളേജ് പടിക്കല്‍ നിരാഹാരസമരം നടത്തുകയായിരുന്നു. ഇന്നലെ രാവിലെ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറഞ്ഞതായി മുരളീധരനെ പരിശോധിച്ച മെഡിക്കല്‍ സംഘം അറിയിച്ചു.
ആശുപത്രിയിലേക്ക് മാറ്റണമെന്ന് പോലീസിന് റിപ്പോര്‍ട്ട് നല്കി. തുടര്‍ന്ന് രാത്രി ഏഴ് മണിയോടെ പോലീസ് എത്തി മുരളീധരനെ അറസ്റ്റ് ചെയ്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് വി.വി രാജേഷ് നിരാഹാര സമരം തുടങ്ങി.
Discussion about this post