ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ കഫേയിലുണ്ടായ ഭീകരാക്രമണത്തില്‍ പങ്കാളികളായ നാല് ഭീകരരെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെ ഭീകര സംഘടനയായ നിയോ ജമാത്തുല്‍ മുജാഹിദ്ദീന്‍ എന്ന സംഘടനയില്‍പ്പെട്ടവരാണ് പിടിയിലായത്. ധാക്കയിലെ ജത്രാബാരി പ്രദേശത്ത് റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇവര്‍ ധാക്കയില്‍ തങ്ങിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ജൂലൈ ഒന്നിനാണ് ധാക്കയിലെ കഫേയില്‍ ഐഎസിന്റെ നേതൃത്വത്തില്‍ ഭീകരാക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ യുവതിയടക്കം 22 പേര് കൊല്ലപ്പെട്ടിരുന്നു.
Discussion about this post