അഡ്വക്കറ്റ് ജയങ്കറിന് ഭ്രാന്താണെന്ന് എം സ്വരാജ് എംഎല്‍എ. ഇടതുപക്ഷം അധികാരത്തില്‍ എത്തുമ്പോഴൊക്കെ അന്നത്തിന് വക തേടി നട്ടെല്ല് വളച്ച് കുമ്പിട്ട് നില്ക്കുന്ന ആളാണ് ജയശങ്കറെന്നും സ്വരാജ് ആരോപിക്കുന്നു.
പൊതു സംവാദങ്ങളില്‍ ഉപയോഗിക്കുന്ന വാക്കുകളുടെ തെരഞ്ഞെടുപ്പില്‍ മിതത്വം പാലിക്കാറുണ്ട്. പക്ഷേ ജയശങ്കര്‍ ഒരാനുകൂല്യവും അര്‍ഹിക്കുന്നില്ലെന്നും എം സ്വരാജ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടറില്‍ പറഞ്ഞു.പരിപാടിയുടെ പ്രമോ റിപ്പോര്‍ട്ടര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഒരേസമയം തന്നെ ബിജെപിയായും, ബിഡിജെഎസ് ആയും, സിപിഐ ആയും പകര്‍ന്നാട്ടം നടത്തുന്നയാളാണ് ജയശങ്കര്‍. ജയശങ്കറിന് ഇനി മറുപടി ഇല്ലെന്നും, ഇനി എങ്ങനെയൊക്കെ അധിക്ഷേപിച്ചാലും പ്രതികരിക്കില്ലെന്നും സ്വരാജ് പറയുന്നു.
ലോ അക്കാദമി വിഷയത്തില്‍ എം സ്വരാജ് എംഎല്‍എക്കെതിരെ കടുത്ത വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ ജയശങ്കര്‍ രംഗത്തെത്തിയിതാണ് സ്വരാജിനെ പ്രകോപിപ്പിച്ചത്. സമരത്തിന്റെ മുന്‍പന്തിയില്‍ എസ്എഫ്ഐ ഉണ്ടായിട്ടും സഖാവ് സ്വരാജ് നായര്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നായിരുന്നു് ജയങ്കറിന്റെ ചോദ്യം. അദ്ദേഹം പിന്‍വാതിലിലൂടെ ലോ അക്കാദമിയില്‍ പ്രവേശനം നേടി, ‘നല്ല’ മാര്‍ക്കോടെ ബിരുദം നേടിയ ആളാണെന്നും ജയശങ്കര്‍ പറഞ്ഞിരുന്നു. പാതാളഭരണിവരണ്ടിയുണ്ടോ സഖാവേ, നാവു തപ്പിയെടുക്കാന്‍ എന്ന മുഖവാചകത്തോടെ നടത്തിയ പരാമര്‍ശം വൈറലാവുകയും ചെയ്തു.
ഇന്നലെ കറുത്ത വാവായിരുന്നു എന്നോര്‍ക്കണമെന്ന് ജയശങ്കറിന്റെ മാനസിക നിലയെ പരിഹസിച്ച് കൊണ്ട് സ്വരാജ് മറുപടി നല്കി. ഇതിന് വിശദീകരണമായാണ് ജയശങ്കറിന് ഭ്രാന്താണെന്ന വിശദീകരണം നടത്തിയത്.
നേരത്തെയും ജയശങ്കര്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ എം. സ്വരാജിനെ പ്രകോപിപ്പിച്ചിരുന്നു.
വീഡിയൊ-
[fb_pe url=”https://www.facebook.com/reporterlive/videos/1459765840732378/” bottom=”30″]
Discussion about this post