നേപിയര്‍: ലോകകപ്പ് ക്രിക്കറ്റില്‍ യു.എ.ഇക്കെതിരെ വിന്‍ഡീസിന് ആറ് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത് യു.എ.ഇ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം 30.3 ഓവറില്‍ വിന്‍ഡീസ് മറികടക്കുകയായിരുന്നു.
ക്വാര്ട്ടര്് സാധ്യത നിലനിര്‍ത്തണമെങ്കില്‍ 36.2 ഓവറിനുള്ളില്‍ വിന്‍ഡീസിന് വിജയലക്ഷ്യം മറികടക്കണമായിരുന്നു. അതവര് 30.3 ഓവറില്‍ സാധ്യമാക്കി.
ഇന്ന് നടക്കുന്ന പാക്കിസ്ഥാന് അയര്‍ലന്‍ഡ് മത്സര ഫലം അനുസരിച്ചായിരിക്കും വിന്‍ഡീസിന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍. ആ മത്സരം ടൈ ആയാലോ,ഉപേക്ഷിച്ചാലോ വിന്‍ഡീസ് പുറത്താകും.
55 റണ്‍സെടുത്ത ജോണ്സണ് ചാള്‍സാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍.
Discussion about this post