മാര്‍ക്സിന്റെയും ഏഗല്‍സിന്റെയും തത്വങ്ങളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ സാഹചര്യത്തില്‍ അത ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് പ്രമുഖ ചരിത്രകാരനും ചിന്തകനുമായ രാമചന്ദ്രഗുഹ പറഞ്ഞു. കോഴിക്കോട്ട് നടക്കുന്ന സാഹിത്യോത്സവ വേദിയില്‍ 1970 കളിലെ ഇന്ത്യ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ക്സും ഏംഗല്‍സും അവരുടെതായ സാഹചര്യങ്ങള്‍ക്കനുസൃതമായ തത്വങ്ങളാണ് പ്രചരിപ്പിച്ചത്. എന്നാല്‍ അവരെ ചുവടു പിടിച്ച് ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. പശ്ചിമ ബംഗാളില്‍ ജ്യോതിബസുവിനും ഇടതുപക്ഷത്തിനും സംഭവിച്ച അപചയത്തിന് കാരണം ഇതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷക്കാര്‍ കമ്മ്യൂണിസ്റ്റ് ചിന്തകന്മാരുടെ ആശയങ്ങള്‍ അതേപടി സ്വീകരിക്കുന്നില്ലെന്നും ഗുഹ പറഞ്ഞു.കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണകൂടം സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രായോഗികമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
രാഹുല്‍ ഗാന്ധിയുടെ പ്രത്യയശാസ്ത്രത്തെക്കാള്‍ മെച്ചപ്പെട്ടതാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രത്യയ ശാസ്ത്രമെന്ന് അദ്ദേഹം വിലയിരുത്തി.
Discussion about this post