കൊച്ചി; കെഎസ്യു എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണിയുടെ വീട്ടിലും കടയ്ക്കല്‍ മുന്നിലും ഡിവൈഎഫ്ഐയുടെ പേരില്‍ റീത്ത്. ടിറ്റോ ആന്റണിയുടെ ഞാറയ്ക്കലിലെ വീടിനും കടയ്ക്കും മുന്നിലാണ് രണ്ടു റീത്തുകള്‍ കണ്ടത്. ആദരാഞ്ജലിയെന്നും ഡിവൈഎഫ്ഐ എന്നും റീത്തില്‍ എഴുതിയിട്ടുണ്ട്.
മഹാരാജാസ് കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വധഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും അതിന്റെ ഭാഗമാണ് റീത്തെന്ന് കെഎസ് യു ആരോപിക്കുന്നു. പോലിസില്‍ പരാതി നല്‍കുമെന്ന് ടിറ്റോ ആന്റണി അറിയിച്ചു
Discussion about this post