തിരുവനന്തപുരം: ലോ അക്കാദമി കോളേജിന്റ അഫിലിയേഷന് റദ്ദാക്കണമെന്ന ആവശ്യം സിന്‍ഡിക്കേറ്റ് തള്ളി. കോണ്‍ഗ്രസ് പ്രതിനിധികള്‍ കൊണ്ട് വന്ന പ്രമേയം സിപിഎം ഭൂരിപക്ഷ സിന്‍ഡിക്കേറ്റ് വോട്ടിംഗിലൂടെ തള്ളുകയായിരുന്നു. 12 പേര് പ്രമേയത്തെ എതിര്‍ത്തപ്പോള്‍ എട്ട് പേര് അനുകൂലിച്ചു.സിപിഐ പ്രതിനിധികളും കോണ്‍ഗ്രസ് പ്രമേയത്തെ പിന്തുണച്ചു. സര്‍ക്കാര്‍ പ്രതിനിധികളും സിപിഎം അംഗങ്ങളും അഫിലിയേഷന് റദ്ദാക്കാനാവില്ല എന്ന നിലപാടെടുക്കുകയായിരുന്നു.ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ലോ അക്കാദമി പരീക്ഷ ഉപസമിതി റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. ലോ അക്കാദമിയിലെ മാര്‍ക്ക് ദാനത്തില്‍ തുടരന്വേഷണത്തിന് തീരുമാനമെടുക്കുകയും ചെയ്തു. ലക്ഷ്മി നായരുടെ ബിരുദം സംബന്ധിച്ചും അന്വേഷണം നടത്തും. എല്‍എല്‍ബി ബിരുദം വ്യാജമാണോയെന്നാണ് പരിശോധിക്കുക. ഒരേ സമയം ബിരുദവും ബിരുദാനന്തര ബിരുദവും ചെയ്തെന്ന ആരോപണത്തിലാണ് പരിശോധന.
സിന്‍ഡിക്കേറ്റ് യോഗത്തില്‍ അഫിലിയേഷന് റദ്ദാക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നു. കോണ്‍ഗ്രസ് അംഗം സംസാരിക്കുന്നത് തടയാന്‍ സിപിഎം പ്രതിനിധി ശ്രമിച്ചതും പ്രശ്നം രൂക്ഷമാക്കി
പല തരത്തിലുള്ള രേഖകളാണ് കോളേജ് ഡയറക്ടര്‍ നാരായണന് നായര്‍ ഹാജരാക്കിയതെന്ന് കോണ്‍ഗ്രസ് പ്രതിനിധി യോഗത്തില്‍ പറഞ്ഞു. ന ഒരു രേഖയില്‍ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് ലഷ്മി നായരെ മാറ്റിയ കാര്യം പറയുന്നില്ല. സിപിഐ പ്രതിനിധി ലതാ നായര്‍ കോളേജിന്റെ അഫിലിയേഷന് റദ്ദാക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. കഴിഞ്ഞ യോഗത്തിലും അവര്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം സിപിഎം അംഗങ്ങള്‍ തള്ളുകയും ചെയ്തിരുന്നു.
ഇതിനിടെ സിന്‍ഡിക്കേറ്റ് യോഗം നടക്കുന്ന ഹാളിന് പുറത്ത് കെഎസ് യു എംഎസ്എഫ് ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ പ്രകടനം നടത്തി.
Discussion about this post