മുംബൈ: ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ നാലാം ഏകദിനപരമ്പരയില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന് 230 റണ്‍സിന്റെ തകര്‍പ്പന്‍ജയം. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, പ്രിഥ്വി ഷാ എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറികളും ബൗളര്‍മാരുടെ മികച്ച പ്രകടനവുമാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. ഇരുവരുടെയും സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 382 റണ്‍സെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 382 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 37.4 ഓവറില്‍ 166 റണ്‍സിന് കൂടാരം കയറി. ജയത്തോടെ അഞ്ച് മല്‍സര പരമ്പര 31-ന് ഇന്ത്യ സ്വന്തമാക്കി. ടോസ് നഷ്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കുവേണ്ടി ഓപണര്‍ ഷുബ്മാന്‍ ഗില്‍ ബാറ്റിങില്‍ സ്ഫോടനം സൃഷ്ടിച്ചപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡ് കൂറ്റന്‍ സ്കോറിലേക്ക് കുതിച്ചു. 120 പന്തില്‍ 23 ബൗണ്ടറികളടക്കം 160 റണ്‍സാണ് താരം അടിച്ചെടുത്തത്.
രണ്ടാമനായി ക്രീസിലെത്തിയ പൃഥിവ് ഷായും(105) സെഞ്ച്വറി നേടി മികച്ചുനിന്നപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡ് 382 എന്ന മികച്ച സ്കോര്‍ കണ്ടെത്തി. 383 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് നിരയെ നാല് വിക്കറ്റ് നേടിയ കമലേഷ് നാഗര്‍കോട്ടിയും രണ്ട് വിക്കറ്റ് നേടിയ വിവേകാനന്ദ് തിവാരിയും ചേര്‍ന്ന് എറിഞ്ഞിടുകയായിരുന്നു.
Discussion about this post