തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ എഴുത്തച്ഛനെ ഹൈന്ദവതയുടെ ബിംബമാക്കി മാറ്റി വിളക്ക് കൊളുത്താനുള്ള വര്‍ഗീയ ശക്തികളുടെ ശ്രമത്തെ എതിര്‍ത്ത വ്യക്തിയാണ് എം.ടി വാസുദേവന്‍ നായരെന്ന് സംവിധായകന് കമല്‍. . ഇതാണ് എം.ടിയോട് വര്‍ഗീയവാദികളുടെ വിരോധത്തിനു കാരണമെന്നും കമല്‍ ആരോപിച്ചു.
”തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ എഴുത്തച്ഛനെ ഹൈന്ദവതയുടെ ബിംബമാക്കി മാറ്റി വിളക്ക് കൊളുത്താനുള്ള വര്‍ഗീയ ശക്തികളുടെ ശ്രമത്തെ എതിര്‍ത്ത വ്യക്തിയാണ് എം.ടി. ഇതാണ് എം.ടിയോട് വര്‍ഗീയവാദികളുടെ വിരോധത്തിനു കാരണം”
കമല്‍, സംവിധായകന്
പുതു തലമുറയിലേക്ക് ദേശീയതയെ വൈറസാക്കി കയറ്റി വിടാനുള്ള ശ്രമമാണ് ഇന്ന് നടക്കുന്നതെന്നും ചലച്ചിത്ര അക്കാദമി ചെയര്മാന് പറഞ്ഞു. ദേശീയതയെ ഇത്തരത്തില്‍ കയറ്റി വിടുന്ന സാംസ്കാരിക ഫാസിസമാണ് നടക്കുന്നതെന്നും കമല്‍ പറഞ്ഞു. കൊല്ലത്ത് ഓള് കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പി.ആര് നമ്പ്യാര്‍ സ്മാരക പുരസ്ക്കാരം ഏറ്റുവാങ്ങുമ്പോഴായിരുന്നു വിളക്ക് കൊളുത്തല്‍ പ്രസ്താവന. ്
സിറിയന്‍ ബാലന് ഐലന് കുര്‍ദി മരിച്ച് കിടക്കുന്ന ചിത്രം കണ്ട് മുസ്ലിം ബാലനാണോ എന്ന് നോക്കിയല്ല നാമെല്ലാം കരഞ്ഞത്. ആ സര്വദേശീയതയെ ചുരുക്കി ദേശീയതയിലേക്ക് ഒതുക്കാന്‍ ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങളെ നാം ഭയപ്പെടണമെന്നും കമല്‍ പറഞ്ഞു.
ചടങ്ങില്‍ മുല്ലക്കര രത്നാകരന് എം.എല്‍.എ കമലിന് പുരസ്കാരം സമ്മാനിച്ചു. സാംസ്കാരിക സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.
Discussion about this post