ചെന്നൈ: അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ എവിടേയെന്ന് മദ്രാസ് ഹൈക്കോടതി. ട്രാഫിക് രാമസ്വാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ എംഎല്‍എമാരുടെ കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എംഎല്‍എ മാരെ പുറം ലോകം കാണാതെ ഒളിത്താവളത്തില്‍ പാര്‍പ്പിച്ചതിന് എതിരേയായിരുന്നു രാമസ്വാമി കോടതിയെ സമീപിച്ചത്.
എംഎല്‍എമാര്‍ കാഞ്ചീപുരത്തിനും ചെന്നൈയ്ക്കും അതിര്‍ത്തിയിലെ റിസോര്‍ട്ടിലും ആഡംബര ഹോട്ടലിലുമായിട്ടാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് വിവരം.
അതേസമയം തങ്ങളെ ഇരുമ്പുമറയ്ക്കു പിന്നിലാക്കിയത് എംഎല്‍എമാരേയും പ്രതിഷേധത്തിലാക്കിയിട്ടുണ്ട്. ഇവരില്‍ 30 പേര് ഉപവാസ സമരത്തില്‍ ഏര്‍പ്പെട്ടതായിട്ടാണ് വിവരം. അതിനിടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിടുക്കപ്പെട്ട് പ്രതിജ്ഞ ചെയ്യുന്നതിന് ശശികലയ്ക്ക് എതിരേ സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.
Discussion about this post