കൊല്ലം: ദേശാഭിമാനി ദിനപത്രത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എഴുതിയ ലേഖനത്തിനു മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്തെത്തി. കോലീബി സഖ്യത്തില്‍ സിപിഐയെ ഉള്‍പ്പെടുത്തേണ്ടെന്ന് അദ്ദേഹം പറഞ്ഞു. വഴിയില്‍ കിടക്കുന്ന തൊപ്പി എടുത്ത് തലയില്‍ വെക്കുന്ന സ്വഭാവം സിപിഐക്കില്ലെന്നു പറഞ്ഞ കാനം തങ്ങള്‍ക്ക് ആരുടെയും ഉപദേശം വേണ്ടെന്നും തുറന്നടിച്ചു.
ലോ അക്കാദമിയില്‍ സമരം ചെയ്തത് സിപിഐ അല്ല, എഐഎസ്എഫാണെന്നും കാനം കൂട്ടിച്ചേര്‍ത്തു. ലോ അക്കാദമി സമരത്തിന്റെ മറവില്‍ കോ ലീ ബി സഖ്യമുണ്ടാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും ബിജെപിയുടെ കെണിയില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ വീണു പോയെന്നുമായിരുന്നു കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കിയത്.
Discussion about this post