വാഷിംഗ്ടണ്‍: എഴ് മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് താല്‍ക്കാലിക വിസാ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിന് ഭൂരിപക്ഷ പിന്തുണ ലഭിച്ചതായി അഭിപ്രായ വോട്ടെടുപ്പ് ഫലം. ഫെബ്രുവരി 9 ന് പുറത്തുവിട്ട സര്‍വ്വെ ഫലമാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.
വിവാദ ളത്തരവിനെതിരെ പ്രതിഷേധം ഉയരുന്പോഴും, കോടതികളില്‍ നിന്നും തുടര്‍ച്ച തിരിച്ചടി ലഭിക്കുന്പോഴും, അമേരിക്കയിലെ രജിസ്റ്റര്‍ വോട്ടര്‍മാരില്‍ സര്‍വ്വെയില്‍ പങ്കെടുത്ത 55% എക്സിക്യൂട്ടീവ് ഉത്തരവിനെ ഏറ്റവും ജനപ്രിയം എന്ന് വിശേഷിപ്പിച്ചപ്പോള്‍ 38% ഇതിനെ അംഗീകരിക്കുന്നില്ല. മോണിങ്ങ് കണ്‍സള്‍ട്ട്/ പൊളിറ്റിറക്കെയാണ് പുതിയ സര്‍വ്വെ സംഘടിപ്പിച്ചത്.ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരല്ല എന്ന് സൂക്ഷ്മ നിരീക്ഷണം നടത്തി ഉറപ്പ് വരുത്തിയ ശേഷമേ അമേരിക്കയിലേക്ക് വിസ അനുവദിക്കാവൂ എന്ന് എക്സിക്യൂട്ടീവ് ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post