ലക്നോ: ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. ജാതി രാഷ്ട്രീയം കളിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ യുപി തെരഞ്ഞെടുപ്പോടെ തൂത്തെറിയപ്പെടുമെന്നും ചൗഹാന് പറഞ്ഞു. എസ്പി ബിഎസ്പി പാര്‍ട്ടികള്‍ ഇപ്പോള്‍ അത്തരം രാഷ്ട്രീയ നീക്കങ്ങളാണ് നടത്തുന്നതെന്നും അത് ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി അധികാരത്തിലെത്തിയാല്‍ കാര്ഷികമേഖലയ്ക്കായിരിക്കും അത് ഏറെ ഗുണം ചെയ്യുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ കാര്‍ഷിക മേഖല നേരിടുന്ന പ്രശ്നങ്ങളും പോരായ്മകളും അക്കമിട്ടു നിരത്തിയാണ് ചൗഹാന് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ കടന്നാക്രമിച്ചത്.
Discussion about this post