കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ എത്താന്‍ മടിച്ച, പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ വീട്ടില്‍ വി.എസ്. അച്യുതാനന്ദന്‍ ഇന്ന് എത്തും. മുഖ്യമന്ത്രിയില്‍ നിന്ന് നീതികിട്ടിയില്ലെന്ന കുടുംബത്തിന്റെ ആവലാതികള്‍ക്കിടെയാണ് വി.എസ്. അച്യുതാനന്ദന്റെ സന്ദര്‍ശനം. വിഎസിന്റെ സന്ദര്‍ശനത്തില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.
പാര്‍ട്ടി കുടുംബമായിരുന്നിട്ടും ജിഷ്ണുവിന്റെ മരണവിവരമറിഞ്ഞ് മുഖ്യമന്ത്രി മാത്രം എത്താതിരുന്നതിലെ വിഷമം അമ്മ മഹിജ പരസ്യമാക്കിയിരുന്നു. എന്നാല്‍ അതിന് പിറ്റേന്ന് കോഴിക്കോട്ട് വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയിട്ടും മുഖ്യമന്ത്രി വീടു സന്ദര്‍ശിക്കാന്‍ പോയിരുന്നില്ല, സമയക്കുറവെന്നായിരുന്നു വിശദീകരണം.
അതേസമയം ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ പാമ്പാടി നെഹ്‌റു കോളജ് ജീവനക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. അന്വേഷണം സംബന്ധിച്ചും കുടുംബത്തിന് പരാതികളുണ്ട്. ഇക്കാര്യങ്ങളില്‍ വിഎസ് നടത്തുന്ന പരാമര്‍ശങ്ങളാവും ശ്രദ്ധേയമാകുക.
നേരത്തെ, ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ കെ.കെ.രമയെയും കുടുംബത്തെയും കാണാന്‍ വിഎസ് എത്തിയത് പാര്‍ട്ടിയെ കടുത്തപ്രതിസന്ധിയിലാക്കിയിരുന്നു.
Discussion about this post