മുംബൈ: കോടികളുടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ വിവാദ ഇസ്ലാമിക് മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ വിശ്വസ്തനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. നായിക്കിന് ഓഹരിയുള്ള കമ്പനികളുടെ ഡയറക്ടര്‍ ആമിര്‍ ഗസ്ദറിനെയാണ് കള്ളപ്പണം വെളുപ്പിച്ച കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. സാക്കിര്‍ നായിക്കിന്റെ പേരില്‍ വന്ന കോടികളുടെ വിദേശ പണം വെളുപ്പിച്ച ആറ് കമ്പനികളുടെ ഡയറക്ടറാണ് ഇയാള്‍. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാകാത്തതിനാലാണ് അറസ്റ്റെന്നും എന്‍ഫോഴ്സ്മെന്റ് പറഞ്ഞു.
ഫെബ്രുവരി 28ന് സാക്കിര്‍ നായിക്കിനേയും ചോദ്യം ചെയ്യും. ഹാജരാകാന്‍ നായിക്കിന് നോട്ടീസ് അയച്ചിട്ടുണ്ട്. നേരത്തേയും സമന്‍സ് അയച്ചെങ്കിലും നായിക്കിന്റെ വസതിയില്‍ ആള് താമസമില്ലാതിരുന്നതിനാല്‍ ഇസ്ലാമിക് റിസര്‍ച്ച് സെന്ററിലേയ്ക്ക് സമന്‍സ് അയയ്ക്കുകയായിരുന്നു. തീവ്രവാദ ബന്ധത്തിന്റെ പേരില്‍ അന്വേഷണം നേരിടുന്ന നായിക്കിന്റെ എല്ലാ ഇടപാടുകളും കര്‍ശന നിരീക്ഷണത്തിലാണ്.
Discussion about this post