രാജ്മൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയില്‍ ഷാരൂഖ് ഖാന് അതിഥി വേഷത്തിലെത്തുന്നു എന്ന വാര്‍ത്ത കേട്ട് താന്‍ ഞെട്ടിയെന്ന് ബാഹുബലി നായകന് പ്രഭാസ്. ബാഹുബലി രണ്ടാം ഭാഗത്തില്‍ പ്രഭാസിന്റെ സുഹൃത്തായി കിങ് ഖാന് എത്തുന്നുവെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍.
എന്നാല്‍ ഇതെല്ലാം വെറും ഗോസിപ്പാണെന്നാണ് പ്രഭാസ് പറയുന്നു. ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ബാഹുബലി എത്ര വലിയ ബ്രാന്റ് ആയി മാറിയിരിക്കുന്നു എന്ന വസ്തുതയാണ് തന്നെ ആശ്ചര്യപ്പെടുത്തുന്നതെന്നും പ്രഭാസ് വ്യക്തമാക്കി.
ബാഹുബലിയുടെ രണ്ടാമത്തെ പാര്‍ട്ടില്‍ മാധുരി ദീക്ഷിതും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രഭാസ്, റാണ ദഗുബാട്ടി, അനുഷ്കാ ഷെട്ടി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2017 ഏപ്രില്‍ 28ന് ചിത്രം തീയേറ്ററുകളിലെത്തും.
Discussion about this post