കൊച്ചി: മലയാളത്നതിലെ പ്രമുഖ നടിയ്ക്കു നേരെ ഗുണ്ടാ ആക്രമണം. സംഭവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. കാര്‍ യാത്രക്കിടെ തട്ടിക്കൊണ്ടു പോയി അപമാനിച്ചതായും ചിത്രങ്ങള്‍ പകര്‍ത്തിയതായും പരാതി. തൃശൂരിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും മടങ്ങവെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം അത്താണിയില്‍ വച്ച് മൂന്നു പേര് നടിയുടെ കാറില്‍ അതിക്രമിച്ച് കയറി ഉപദ്രവിച്ചതായാണ് പരാതി.
നടിയുടെ കാര്‍ അത്താണിയില്‍ എത്തിയപ്പോള്‍ പിന്നാലെയെത്തിയ പ്രതികളുടെ ടെംബോ ട്രാവലര്‍ നടിയുടെ കാറില്‍ മനപൂര്‍വ്വം ഇടിക്കുകയും അതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ രണ്ടു പേര് ഡ്രൈവറെ ഭീഷണിപ്പെടുത്തി നടിയുടെ കാറിലേക്ക് കയറുകയുമായിരുന്നു. ഡ്രൈവറെ ഗുണ്ടകളുടെ കാറിലേക്ക് മാറ്റിയ ശേഷം സംഘം നടിയുടെ കാറില്‍ കയറി. രണ്ടു മണിക്കൂറോളം നടിയ്ക്കൊപ്പം ഇവര്‍ കാറില്‍ തുടര്‍ന്നു.
പിന്നീട് ഇവര്‍ കാറില്‍വെച്ച് നടിയെ ഉപദ്രവിക്കുകയും അപമാനിക്കുകയും അര്‍ധ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു. കാര്‍ പാലാരിവട്ടത്തെത്തിയപ്പോള്‍ ഇവര്‍ മറ്റൊരു കാറില്‍ കയറി രക്ഷപ്പെട്ടു. പിന്നീട് വാഴക്കാലയിലുള്ള ഒരു സംവിധായകന്റെ വീട്ടിലെത്തി നടി സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് നടിയുടെ വാഹനം ഓടിച്ചിരുന്ന കൊരട്ടി സ്വദേശി മാര്‍ട്ടിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെരുമ്പാവൂര്‍ സ്വദേശി സുനിലാണ് സംഭവത്തിന്റെ മുഖ്യ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. ഹണി ബി 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘത്തിലുള്‍പ്പെട്ട ഡ്രൈവറാണ് സുനില്‍. പിടിച്ചുപറി, മോഷണം, ക്വട്ടേഷന്‍ പ്രവര്‍ത്തനം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സുനിലിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ റൂറല്‍ പോലീസ് മേധാവിയുടെ 9497996979 എന്ന നമ്പറില്‍ അറിയിക്കണം എന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
അഞ്ച് പ്രതികളാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത് എന്നാണ് പോലീസ് പറയുന്നത്. സുനിലിന്റെ നിദേശപ്രകാരമാണ് മാര്ട്ടിന് നടിയുടെ കാര്‍ ഓടിക്കാന്‍ കഴിഞ്ഞ ദിവസം എത്തിയത്. മാര്‍ട്ടിനും സുനിലും ഉള്‍പ്പെട്ട സംഘം മുന്‍ കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.
ചലച്ചിത്ര താരങ്ങള്‍ക്ക് ഡ്രൈവര്‍മാര്‍ ഏര്‍പ്പാടാക്കി കൊടുക്കുന്ന ആളാണ് സുനില്‍. സുനിലിന്റെ നിദേശപ്രകാരമാണ് മാര്ട്ടിന് നടിയുടെ കാര്‍ ഓടിക്കാന്‍ കഴിഞ്ഞ ദിവസം എത്തിയത്. മാര്‍ട്ടിനും സുനിലും ഉള്‍പ്പെട്ട സംഘം മുന്‍ കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.
Discussion about this post