ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കായി വ്യക്തിനിയമം പാസാക്കി പാക് സെനറ്റ്. കഴിഞ്ഞ സെപ്റ്റംബര്‍ 26ന് പാക് ദേശീയ അസംബ്ലി അനുമതി നല്കിയ ഹിന്ദു വിവാഹ നിയമം 2017-ല്‍ ആണ് സെനറ്റ് പാസാക്കിയത്. അടുത്തയാഴ്ച പ്രസിഡന്റ് ഒപ്പുവെയ്ക്കുന്നതോടെ ബില്‍ നിയമമായി മാറും. നേരത്തെ പാക് ഹിന്ദുക്കള്‍ക്ക് തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഈ അവസ്ഥയ്ക്ക് പരിഹാരമായാണ് വിവാഹ നിയമം സെനറ്റ് പാസാക്കിയത്.
നിയമപ്രകാരം വിവാഹം കഴിക്കുന്ന ഹിന്ദു പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം. പാകിസ്ഥാനിലെ എല്ലാ പ്രവിശ്യകളിലും നിയമത്തിന് പ്രാബല്യമുണ്ട്. പാക് നിയമമന്ത്രി സാഹിദ് ഹമിദ് അവതരിപ്പിച്ച ബില്ലിനെ ആരും എതിര്‍ത്തില്ല.
ദമ്പതികളില്‍ ആരെങ്കിലും മതം മാറുകയാണെങ്കില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ പങ്കാളിക്ക് കോടതിയെ സമീപിക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്.
Discussion about this post