കൊച്ചിയില്‍ സിനിമാ നടിയെ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച് കൈരളി പീപ്പിള്‍ ചാനല്‍ നല്കിയ വാര്‍ത്തയ്ക്കെതിരെ പ്രതികരിച്ച നടി റിമാ കല്ലിങ്കലും അസഹിഷ്ണുതക്കാരുടെ ചൂടറിഞ്ഞു. കാര്യമറിഞ്ഞ് പ്രതികരിക്കണമെന്നാണ് ചിലരുടെ ഉപദേശം. സ്വന്തം കൂട്ടത്തിലുള്ളവരെ തൊട്ടാല്‍ മാത്രമേ വേദനിക്കു അല്ലേ എന്നാണ് ചിലര്‍ ചോദിക്കുന്നത്.
ബ്രിട്ടാസിനെ സംഘിയാക്കിയുള്ള ആഷിഖിന്റെ പോസ്റ്റ് ഉടന്‍ വരുമല്ലേ എന്നും വിമര്‍ശകര്‍ ചോദിക്കുന്നു.
ഇന്നലെ ഫേസ്്ബുക്കിലൂടെയാണ് കൈരളി ചിവി വാര്‍ത്ത കൈകാര്യം ചെയ്ത രീതിയെ അതിരൂക്ഷമായ ഭാഷയില്‍ റിമ കല്ലിങ്കല്‍ വിമര്‍ശിച്ചിരുന്നു.
ചാനലില്‍ എന്താണ് നടക്കുന്നതെന്ന് അറിയില്ലെങ്കില്‍ ജോണ്‍ ബ്രിട്ടാസ് നിങ്ങള്‍ രാജിവെക്കണം. ഒരു മനുഷ്യജീവി ജീവിതത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ അതില്‍ പൈങ്കിളിത്വം കണ്ടെത്താന്‍ എങ്ങനെ കഴിയുന്നു?
റിമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
[fb_pe url=”https://www.facebook.com/RimaKallingalOfficial/posts/1193795657402335″ bottom=”30″]
കൈരളി ചാനലിനും ജോണ്‍ ബ്രിട്ടാസിനും എതിരായി നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.
സംഭവത്തില്‍ കൈരളി ടിവി പിന്നീട് മാപ്പ് പറഞ്ഞിരുന്നു.
Discussion about this post