കശ്മീർ: റിപ്പബ്ലിക് ദിനത്തിൽ കശ്മീരിലെ മഞ്ഞുമലയ്ക്ക് മുകളിൽ ത്രിവർണപതാക ഉയർത്തി ബിഎസ്എഫ് സൈനികർ. ട്വിറ്ററിലൂടെയാണ് ബിഎസ്എഫ് ഈ സന്തോഷം ജനങ്ങളുമായി പങ്കുവെച്ചത്. പതാക ഉയർത്തി തോക്കുമേന്തി ജാഗ്രതയോടെ നിൽക്കുന്ന സൈനികരുടെ ചിത്രങ്ങൾ സഹിതമായിരുന്നു ട്വീറ്റ്.
സിആർപിഎഫും സമാനമായ ചിത്രങ്ങൾ പുറത്തുവിട്ടു. 9200 അടി ഉയരത്തിൽ ത്രിവർണപതാകയുമായി നിൽക്കുന്ന സൈനികരുടെ ചിത്രങ്ങളാണ് സിആർപിഎഫ് പങ്കുവെച്ചത്. 24 ാം ബറ്റാലിയനിലെ സൈനികരാണിത്. മഞ്ഞുമൂടിക്കിടക്കുന്ന ക്യാമ്പുകളിൽ സൈനികർ പതാക ഉയർത്തുന്നതിന്റെയും സല്യൂട്ട് ചെയ്യുന്നതിന്റെയും ചിത്രങ്ങളും ഉണ്ട്.
74 ാം റിപ്പബ്ലിക് ദിനമാണ് രാജ്യം ആഘോഷിച്ചത്. കശ്മീരിലെ സൈനിക കേന്ദ്രങ്ങളിലും മറ്റ് പൊതു ഇടങ്ങളിലും ഇതുമായി ബന്ധപ്പെട്ട പരിപാടികൾ ബിഎസ്എഫും സിആർപിഎഫും സംഘടിപ്പിച്ചിരുന്നു. പുൽവാമയിലെ ലത്‌പോരയിൽ സിആർപിഎഫ് 185 ാം ബറ്റാലിയന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടന്നു. കശ്മീരിലെ സൈനിക ആസ്ഥാനങ്ങളിലും പ്രത്യേക പരിപാടികൾ നടന്നിരുന്നു.
Discussion about this post