ചണ്ഡീഗഡ്: പഞ്ചാബിൽ പാക് ഡ്രോൺ വെടിവച്ച് വീഴ്ത്തി ബിഎസ്എഫ്. ഡ്രോൺ ഉപയോഗിച്ച് കടത്താൻ ശ്രമിച്ച മാരക ലഹരിമരുന്നും, ആയുധങ്ങളും പിടിച്ചെടുത്തു. ഇന്ന് രാവിലെ ഫിറോസ്പൂർ സെക്ടറിലാണ് ഡ്രോൺ എത്തിയത്.
അന്താരാഷ്ട്ര അതിർത്തി കടന്നാണ് ഡ്രോൺ എത്തിയത്. എന്നാൽ ഇത് അതിർത്തിയിൽ പട്രോളിംഗ് നടത്തുകയായിരുന്നു ബിഎസ്എഫ് സേനാംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഡ്രോണിന്റെ മൂളൽ ശബ്ദം കേട്ടതോടെ സേനാംഗങ്ങൾ പരിശോധോന ആരംഭിച്ചു. ഇതിനിടെയാണ് പാകിസ്താൻ ഭാഗത്തു നിന്നും ഡ്രോൺ പറന്നുവരുന്നത് കണ്ടത്. ഇതോടെ വെടിയുതിർക്കുകയായിരുന്നു.
തകർന്ന് വീണതിന് പിന്നാലെ ബിഎസ്എഫ് പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നും ആയുധങ്ങളും കണ്ടെത്തിയത്. മൂന്ന് കിലോ ഹെറോയിൻ ആണ് പിടിച്ചെടുത്തത്. ഇതിന് പുറമേ ചൈനീസ് നിർമ്മിത പിസ്റ്റൽ കാർട്രിഡ്ജുകൾ, മാഗസിനുകൾ എന്നിവയാണ് കണ്ടെടുത്തത്. സേനാംഗങ്ങൾ ഇത് വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.ഇന്നലെ രാത്രിയും പഞ്ചാബിൽ ഡ്രോൺ എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയും നിരീക്ഷണവും തുടരുകയാണ്. ഇതിനിടെയാണ് വീണ്ടും ഡ്രോൺ എത്തിയത്. ബുധനാഴ്ചയും പഞ്ചാബിൽ പാക് ഡ്രോൺ ബിഎസ്എഫ് വെടിവച്ചിട്ടിരുന്നു.
Discussion about this post