തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ വീടിന് നേരെ കല്ലേറ്. തിരുവനന്തപുരം ഉള്ളൂരുള്ള വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാത്രിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ഇതിന് ശേഷം കാർ പോർച്ച് വഴി അക്രമി വീടിന് മുകളിലേക്ക് കയറാനും ശ്രമം നടത്തിയിട്ടുണ്ട്. ഇതിന് തെളിവായി അക്രമിയുടെ കാൽപാടുകൾ കാർ പോർച്ചിൽ കണ്ടെത്തി. അക്രമിയുടേതെന്ന് കരുതുന്ന ചോരപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്.
ഡിസിപി അജിത് ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സ്ഥലത്ത് ഫോറൻസിക് സംഘവും പരിശോധന നടത്തും. അക്രമികൾ ആരാണെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. പ്രതിയ്ക്കായി പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണ്.
Discussion about this post