റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ സിഎഎഫ് (ഛത്തീസ്ഗഡ് ആംഡ് ഫോഴ്‌സ്) അസിസ്റ്റന്റ് പ്ലാറ്റൂൺ കമാൻഡർക്ക് വീരമൃത്യു. ബിജാപൂർ ജില്ലയിലായിരുന്നു സംഭവം. 19ാം ബറ്റാലിയനിലെ അസിസ്റ്റന്റ് പ്ലാറ്റൂൺ കമാൻഡർ വിജയ് യാദവിനാണ് ജീവൻ നഷ്ടമായത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ഐഇഡി ആക്രമണത്തിലാണ് അദ്ദേഹം വീരമൃത്യുവരിച്ചത്. . കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇറ്റെപ്പാലിനും ടിമെനാറിനും ഇടയിലുള്ള പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു സിഎഎഫ്. ഇതിനിടെ ഭീകരർ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സംഭവത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റു. ഉടനെ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം കമ്യൂണിസ്റ്റ് ഭീകരരുമായി ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിന്റെയും ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിന്റെയും സംയുക്ത സംഘം ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരാക്രമണം ഉണ്ടായത്. നാരായൺപൂർ ജില്ലയിലെ ചോട്ടേ ബുർഗുമിലായിരുന്നു ഏറ്റുമുട്ടൽ.
Discussion about this post