അത്ഭുതകരമായ ആരോഗ്യഗുണമുള്ള വിത്താണ് ചിയ വിത്ത്. നിരവധി പോഷകഗുണങ്ങളുളള ഒന്നാണ് ചിയ വിത്ത്. ദിവസവും രാവിലെ ചിയ സിഡ്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ആന്റി ഓക്‌സിഡന്റ് ധാരാളമായി അടങ്ങിയിരിക്കുന്ന ചിയ വിത്തില്‍ ഫൈബറും, കാത്സ്യവും സിങ്കും അയേണും ഒക്കെ അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും മുടി വളരുന്നതിനുമൊക്കെ ഫലപ്രദമായ ഇതിന് പക്ഷേ പാര്‍ശ്വഫലങ്ങളും ഏറെയാണ്.
അതേതൊക്കെയാണെന്ന് നോക്കാം ഒന്നാമതായി ചിയ വിത്തുകളില്‍ ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇവ ദഹനപ്രക്രിയയെ വളരെ ദോഷകരമായി ബാധിക്കും അതായത് ബ്ലോട്ടിംഗിനും ഗ്യാസിനും അതുവഴി വയറു വേദനയ്ക്കും ഇതിന്റെ അമിത ഉപയോഗം കാരണമാകുന്നു.
മറ്റേത് വിത്തുകള്‍ക്കും ഉള്ളതുപോലെ അലര്‍ജി പ്രശ്‌നങ്ങള്‍ ചിയ വിത്തുകള്‍ കഴിക്കുന്നത് വഴിയും ഉണ്ടാകാം മാത്രമല്ല ചിയ വിത്തുകളില് ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നു. രക്തം കട്ട പിടിക്കുന്നതിനെ സ്വാധീനിക്കാനും രക്തസമ്മര്‍ദ്ദ കുറയ്ക്കാനും ഇവയ്ക്ക് കഴിയും
അതു കൊണ്ട് തന്നെ രക്ത സമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ രക്തത്തിന്റെ കട്ടികുറയ്ക്കുന്നതിനുള്ള മരുന്നുകള്‍ ഒക്കെ ഇവയോടൊപ്പം ഉപയോഗിക്കുന്നത് ഇരട്ടി എഫക്ടിന് കാരണമാകും ഇത് രോഗികളില്‍ ഗുരുതരമാകാനുള്ള സാഹചര്യവുമുണ്ട്.
Discussion about this post