ചുരുങ്ങിയ ചെലവില്‍ ഗുണമേന്മയേറിയ ചികിത്സ ലഭ്യമാക്കുന്നതില്‍ ഇന്ത്യ മുന്നിലാണെന്ന അംഗീകാരം ആദ്യമായല്ല ലഭിക്കുന്നത്. വിദേശികള്‍ ഇന്ത്യയുടെ പ്രഗല്ഭമായ ആരോ?ഗ്യ രം?ഗത്തെ പ്രശംസിക്കുന്ന വാര്‍ത്തകളും ധാരാളം പുറത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ ചൈനീസ് എംബക്‌സി വക്താവ് യു ജിംഗ് രാജ്യത്തെ മരുന്നുകളെ പ്രശംസിച്ച് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.
ഇന്ത്യന്‍ മരുന്നുപയോഗിച്ച് തന്റെ കഴുത്ത് വേദനയും തൊണ്ട വേദനയും വളരെ പെട്ടെന്നു ഭേദമായെന്നാണ് പോസ്റ്റില്‍ വ്യക്തമാക്കുന്ന ത്. ‘ തൊണ്ടവേദനയും കഴുത്തുവേദനയും ഫലപ്രദമായി സുഖപ്പെടുത്തിയ ഇന്ത്യന്‍ മരുന്നിനെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. ന്യായമായ വിലയില്‍ മികച്ച നിലവാരമുള്ള മരുന്നുകള്‍. അവിശ്വസനീയം!’-യു ജിംഗ് എക്‌സില്‍ കുറിച്ചു.
500,000-ലധികം പേരാണ് ഇതിനോടകം യു ജിംഗിന്റെ ഈ പോസ്റ്റ് കണ്ടത്. ഇന്ത്യന്‍ മെഡിസിന്‍ നല്ലതാണെന്നുംവേഗം ഭേദമാകുമെന്നുമാണ് നിരവധി പേര്‍ അറിയിച്ചത്. മാത്രമല്ല തങ്ങളുടെ അനുഭവങ്ങളും അവര്‍ ഇവിടെ പങ്കുവെച്ചു.
നിരന്തരമായ പരിശ്രമമവും ഗവര്‍മെന്റിന്റെ ഭാഗത്തുനിന്നുള്ള പിന്തുണയും മൂലം ഇന്ത്യയുടെ മരുന്നുല്‍പാദന രംഗം വന്‍ പുരോഗതിയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കൈവരിച്ചത്. ഇന്ന് ലോകത്തെ തന്നെ വലിയ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായമാണ് ഇന്ത്യയുടേത്. അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗ്ലോബല്‍ മാര്‍ക്കറ്റിന്റെ 13 ശതമാനം ഇന്ത്യയുടെ കൈകളിലാണ്. സണ്‍ ഫാര്‍മ, സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഡോ റെഡ്ഡിസ്, സിപ്ല എന്നിവയൊക്കെ ഇന്ത്യയിലെ നമ്പര്‍ വണ്‍ മരുന്നുകമ്പനികളാണ്.
Discussion about this post