ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ കർണാടകയിൽ, കോൺഗ്രസ് പ്രചരണത്തിൽ കിതയ്ക്കുന്നു. താരപ്രചാരകരെ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചരണം സജീവമാക്ുന്നതിന് മുൻപ് തന്നെ അണികളിൽ പരാജയഭീതി വന്നതോടെ പാർട്ടി പ്രചരണത്തിൽ പിന്നോക്കം പോവുകയാണ്.
ബിജെപിയെ താഴയിറക്കാൻ സാധ്യമായ എല്ലാ വഴികളും തേടുകയാണ് കോൺഗ്രസ്. നടൻ കമൽഹാസനെ കർണാടകയിൽ പ്രചാരണത്തിന് ഇറക്കുമെന്നാണ് റിപ്പോർട്ട്.കോൺഗ്രസ് നേതൃത്വം പ്രചാരണത്തിനായി കർണാടകയിലേക്ക് വരുമോ എന്ന് അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. ഇത് കമൽ സ്വീകരിക്കുമെന്നാണ് സൂചന. സിനിമാ താരങ്ങളിലൂടെ ചില വോട്ടുകളെങ്കിലും ഉറപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.
ഭാരത് ജോഡോ യാത്രയുടെ രണ്ടാം പാദപദത്തിൽ കമൽഹാസൻ കോൺഗ്രസിനൊപ്പം ചേർന്നിരുന്നു. തമിഴ്നാട്ടിലെ ഈറോഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഇവികെഎസ് ഇളങ്കോവനെ നേരത്തെ കമൽഹാസൻ പിന്തുണച്ചിരുന്നു.രാഹുൽ ഗാന്ധിയുമായി നല്ല ബന്ധമാണ് കമൽഹാസന് ഉള്ളത്. അതുകൊണ്ട് അദ്ദേഹത്തെ വിളിക്കുന്നതിൽ തെറ്റില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിനുമുള്ളത്.
Discussion about this post