ഗുവാഹട്ടി: അസമിൽ പശു മാംസം എറിഞ്ഞ് ക്ഷേത്രം അശുദ്ധിയാക്കാൻ ശ്രമിച്ച് മതതീവ്രവാദികൾ. ഹയ്‌ലക്കന്ദിയിലെ കാളി ക്ഷേത്രത്തിൽ രാമനവമി ദിനത്തിലാണ് സംഭവം. വിശ്വാസികളുടെയും ക്ഷേത്രം അധികൃതരുടെയും പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാമനവമി ദിനത്തോടുള്ള ആഘോഷപരിപാടികൾക്കായി പുലർച്ചെ ക്ഷേത്രം തുറക്കാൻ എത്തിയപ്പോൾ പൂജാരിയാണ് സംഭവം ആദ്യം കണ്ടത്. ക്ഷേത്ര കവാടം തുറക്കുന്നതിനിടെ അവിടെ നിന്നും രൂക്ഷമായ ദുർഗന്ധം ഉയരുകയായിരുന്നു. ഇതോടെ സ്ഥലത്ത് പരിശോധന നടത്തി. അപ്പോഴാണ് ക്ഷേത്രത്തിനുള്ളിൽ പശു ഇറച്ചി കണ്ടത്. ഉടനെ വിവരം ക്ഷേത്രം കമ്മിറ്റി അംഗങ്ങളെ അറിയിക്കുകയായിരുന്നു.
ഇവർ അറിയിച്ചത് പ്രകാരം പോലീസ് ക്ഷേത്രത്തിൽ എത്തി പരിശോധന നടത്തി. രാമനവമി ആഘോഷങ്ങൾ അലങ്കോലപ്പെടുത്താൻ മതതീവ്രവാദികൾ നടത്തിയ ശ്രമമാണ് ഇതെന്നാണ് പോലീസും സംശയിക്കുന്നത്. അക്രമികൾക്കായി ക്ഷേത്രത്തിലെയും സമീപത്തെയും സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.
അതേസമയം ക്ഷേത്രം ചാണകവെള്ളവും പുണ്യാഹവും തെളിച്ച് ശുദ്ധിവരുത്തി പൂജകൾ നടത്തി. പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടു.
Discussion about this post