ശരീരത്തിനുള്ളിലുള്ള അവയവങ്ങളും രക്തക്കുഴലുകളും മറ്റും സ്‌കാന്‍ വഴിയല്ലാതെ കാണാനും ഡയഗ്നോസ് ചെയ്യാനും മറ്റ് മാര്‍ഗ്ഗങ്ങളില്ലായിരുന്നു ഇതുവരെ. ഇപ്പോഴിതാ ആതുരസേവന രംഗത്ത് വന്‍ മുന്നേറ്റമാകുന്ന ഒരു കണ്ടു പിടുത്തം നടത്തിയിരിക്കുകയാണ് ഗവേഷകര്‍. ഒരിക്കല്‍ സ്‌കാനിലൂടെ മാത്രം കാണാന്‍ കഴിയുമായിരുന്ന ശരീരത്തിന്റെ ഉള്ളറകളെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ ഇനിയൊരു മിശ്രിതത്തിന്റെ സഹായമേ ആവശ്യമുള്ളൂ.
എലികളിലാണ് ഈ പരീക്ഷണം ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്. ഇവയുടെ തലയോടും വയറുമൊക്കെ ഇത്തരം പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയും അത് നൂറുശതമാനം വിജയമാവുകയും ചെയ്തിരിക്കുകയാണ് ആദ്യം ഫുഡ് കളറായ യെല്ലോയും വെറും വെള്ളവും ചേര്‍ത്തായിരുന്നു പരീക്ഷണം. ഇത് ചേര്‍ത്ത് ശരീരത്തില്‍ പുരട്ടുമ്പോള്‍ ത്വക്ക് വെളിച്ചം കടത്തിവിടുന്ന ഒരു മാധ്യമമായിത്തീരുന്നു. കാരണം മഞ്ഞ നിറത്തിന് പ്രകാശം കടത്തിവിടാനുള്ള വലിയ കഴിവുണ്ട്. ഇതുമൂലം ചര്‍മ്മം സുതാര്യമായിത്തീരുകയും അതിനടിയിലുള്ള കാര്യങ്ങള്‍ വ്യക്തതോടെ കാണാന്‍ കഴിയുകയും ചെയ്യുന്നു
മഞ്ഞിനിടയില്‍ കൂടി കാണുന്നത് പോലെ കാണാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതുവരെ ശാസ്ത്രത്തിന്റെ തലയിലുദിക്കാതിരുന്ന ഈ പുതിയ ആശയം ഫിസിക്‌സിന്റെ സഹായത്തോടെയാണ് ഗവേഷകര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. മഞ്ഞ നിറം ചര്‍മ്മത്തിലേക്ക് ആഴ്ന്നിറങ്ങുകയും അതൊരു ട്രാന്‍സ്‌പെരന്റ് എഫക്ട് സൃഷ്ടിക്കുകയും ചെയ്യുന്നു.
മഞ്ഞ മോളിക്യൂളുകള്‍ കുറേ നേരത്തേക്ക് ചര്‍മ്മത്തില്‍ നിലനില്‍ക്കും പിന്നീട് അവ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യും ഈ സമയമത്രയും ചര്‍മ്മം സുതാര്യമായി കാണപ്പെടുമെന്നാണ് ഗവേഷകരുടെ അവകാശവാദം. ഇതുപോലെ തന്നെ എത്ര കട്ടിയേറിയ ശരീരഭാഗങ്ങളും സുതാര്യമായി കാണാനാവുമെന്നും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.
എലികളുടെ തലയോട് സുതാര്യമാകുകയും അവയിലൂടെ തലച്ചോറും അതിലെ രക്തക്കുഴലുകളും ഇവര്‍ക്ക് കാണാന്‍ സാധിച്ചു. എന്തായാലും മനുഷ്യരില്‍ ഇത് പ്രയോഗിക്കുന്നതിനുള്ള ഡോസേജിനെക്കുറിച്ചാണ് ഇപ്പോള്‍ ഗവേഷണം നടക്കുന്നത്. അത് വിജയകരമായാല്‍ ഇനി വലിയ പണം മുടക്കിയുള്ള സ്‌കാനുകള്‍ അപ്രത്യക്ഷമാകാനിടയുണ്ട്.
Discussion about this post