വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടമായവര്‍ക്ക് താങ്ങാവാന്‍ കരുണയുടെ കരങ്ങള്‍ നീട്ടി നിരവധി ആളുകളാണ് എത്തുന്നത്. ദുരന്തത്തില്‍ അനാഥരായ കുട്ടികളെ ഏറ്റെടുക്കാന്‍ സന്നദ്ധതയറിയിച്ചുകൊണ്ട് നിരവധി പേരാണ്് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ഇതില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ദുരന്തത്തില്‍ ആരോരുമില്ലാതായ അച്ഛനെയോ അമ്മയെയോ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചുകൊണ്ടുള്ളതാണ് ഈ കുറിപ്പ് ‘കുഞ്ഞുങ്ങളെ ഏറ്റെടുക്കാന്‍ തയാറാണെന്നു പറഞ്ഞു ഒരുപാട് പോസ്റ്റുകള്‍ കണ്ടു. മക്കളും ഉറ്റവരും നഷ്ടപ്പെട്ട അച്ഛനെയോ അമ്മയെയോ ഏറ്റെടുക്കാന്‍ ഞങ്ങള്‍ തയാറാണ്’. എന്നാണ് നീതു ജയേഷ് എന്നയാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ദമ്പതികളുടെ ഈ സന്നദ്ധത ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. ഇരുവരുടെയും നല്ല മനസ്സിന് കയ്യടികളുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത് . സൈബറിടത്തില്‍ വ്യാപകമായി ഈ കുറിപ്പ് പ്രചരിക്കുകയും ചെയ്യുന്നുണ്ട്.;
മനുഷ്യന്റെ രൂപത്തില്‍ ദൈവം സഹായിക്കാനെത്തും അതാണ് നിങ്ങള്‍, നല്ല മനസ്സിനുടമയായ നിങ്ങള്‍ക്ക് അതിന്റെ പുണ്യം ഉണ്ടാവും എന്നൊക്കെയാണ് കമന്റുകള്‍.
Discussion about this post