ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായ നിർമ്മിച്ച ആദ്യ ഹൈഡ്രെജൻ ട്രെയിൻ ഈ വർഷം പുറത്തിറക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കൽക-ഷിംല നഗരത്തിലൂടെയാകും ഇത് ആദ്യം ഓടിത്തുടങ്ങുക. ഹരിതവത്ക്കരണത്തിലേക്കുള്ള രാജ്യത്തിന്റെ ചുവടുവെപ്പിന്റെ ഭാഗമാണ് ഹൈഡ്രജൻ ട്രെയ്‌നുകൾ.
രാജ്യത്തെ ഒട്ടുമിക്ക ട്രെയിനുകളും ഇപ്പോൾ ഡീസലിലും വൈദ്യുതിയിലുമാണ് പ്രവർത്തിക്കുന്നത്. ഇതിൽ നിന്ന് മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് ഹൈഡ്രജൻ ട്രെയിനുകൾ പുറത്തിറക്കുന്നത്. ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയ്‌നുകൾക്ക് വന്ദേ മെട്രോ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഡാർജിലിംഗ്- ഹിമാലയൻ റെയിൽവേ, നീൽഗിരി മൗണ്ടൻ റെയിൽവേ, കൽക- ഷിംല റെയിൽവേ, മതേരൻ ഹിൽ റെയിൽവേ, കാംഗ്ര വാലി, ബിൽമോറ വാഗയ്, മാർവാർ- ദേവ്ഗാർഹ് മദ്രിയ എന്നീ പ്രദേശങ്ങളിലൂടെയാണ് ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രവർത്തിക്കുക.
തുടർന്ന് ഇവ നഗരങ്ങളിലും പ്രവർത്തനമാരംഭിക്കും. വലിയ നഗരങ്ങളിൽ താമസിക്കുന്നവർക്ക് അവരുടെ ജോലിസ്ഥലത്തിനും വീടുകളിലേക്കും മറ്റും പെട്ടെന്ന് യാത്ര ചെയ്യാൻ സഹായിക്കുകയാണ് വന്ദേ മെട്രോയുടെ ലക്ഷ്യം. ഈ വർഷം അവസാനത്തോടെ വന്ദേ മെട്രോയുടെ ഡിസൈനിംഗും നിർമ്മാണവും പൂർത്തിയാക്കും. അടുത്ത സാമ്പത്തിക വർഷത്തിൽ ട്രെയിനുകളുടെ നിർമ്മാണം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post