ഇസ്ലാമാബാദ്: നിക്കാഹിന് ശേഷം മഹാദേവ ക്ഷേത്രദർശനം നടത്തി പാകിസ്താന്റെ മുൻ പ്രധാനമന്ത്രിയുടെ ചെറുമുകൾ. മുൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയുടെ ചെറുമകളായ ഫാത്തിമാ ഫൂട്ടോയും ഭർത്താവ് ഗ്രഹാം ജിബ്രാനുമാണ് ക്ഷേത്രം സന്ദർശിച്ചത്. കറാച്ചിയിലെ പുരാതന മഹാദേവ ക്ഷേത്രമാണ് ഇരുവരും സന്ദർശിച്ചത്.
എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ഫാത്തിമാ ഭൂട്ടോയ്‌ക്കൊപ്പം സഹോദരൻ സുൽഫിക്കർ അലി ഭൂട്ടോ ജൂനിയറും ഹിന്ദു നേതാക്കളും ക്ഷേത്രദർശനത്തിനെത്തിയിരുന്നു. ഫാത്തിമാ ഭൂട്ടോയും അമേരിക്കൻ പൗരനും ക്രിസ്ത്യൻ മതവിശ്വാസിയും ആയ ഭർത്താവും ഹിന്ദു ആചാരങ്ങളിൽ പങ്കെടുക്കുകയും മഹാദേവ പ്രതിഷ്ഠയ്ക്ക് മേൽ പാൽ ഒഴിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.
ഇരുവരും ക്ഷേത്രദർശനം നടത്തിയ ചിത്രങ്ങൾ പുറത്തായതോടെ പ്രതിഷേധവുമായി ഇസ്ലാമിസ്റ്റുകൾ രംഗത്തെത്തി. ഫാത്തിമയ്ക്ക് നേരെ അസഭ്യവർഷം ചൊരിഞ്ഞ ഇസ്ലാമിസ്റ്റുകൾ ഭീഷണിയും മുഴക്കി. മുസ്ലീമായ നിനക്ക് കാഫിറുകളുടെ ക്ഷേത്രത്തിലെന്ത് കാര്യം എന്ന് ചിലർ ചോദിക്കുകയും അമുസ്ലീമിനെ വിവാഹം കഴിച്ചതോടെ, നിന്നെ വെറുത്തെന്നും ഇസ്ലാമിസ്റ്റുകൾ കുറ്റപ്പെടുത്തി.
Discussion about this post