സൈബര്‍ ലോകത്തെ ഞെട്ടിക്കുന്ന ഒരു കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പഴയത് പോലെ കഷ്ടപ്പെട്ട് ആളുകളെ വലവിരിച്ച് അവരുടെ പാസ്വേഡുകളും വിവരങ്ങളും ഒന്നും ചോര്‍ത്താന്‍ ഇനി ഹാക്കര്‍മാര്‍ക്ക് മെനക്കെടേണ്ടി വരില്ല. ഇനി അവര്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന എച്ച് ഡിഎംഐ കേബിളുകള്‍ തന്നെ ധാരാളം. ഇതെങ്ങനെ സാധ്യമാകുമെന്ന് കരുതേണ്ട. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തന്നെയാണ് പണി തന്നത്. ഇതേക്കുറിച്ച് ഉറുഗ്വേയിലെ ഒരു കൂട്ടം ഗവേഷകര്‍ പറയുന്നതിങ്ങനെ
കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ എച്ച് ഡി എംഐ കണക്ഷനുകളില്‍ നിന്ന് വരുന്ന ഇലക്ട്രോ മാഗ്നറ്റിക് എമിഷനുകളെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ഡീ കോഡ് ചെയ്ത് റീ കണ്‍സ്ട്രക്ട് ചെയ്യാന്‍ കഴിയും.
ഇതുവഴി നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്‌ക്രീനുകളില്‍ തെളിഞ്ഞ കാര്യങ്ങളാണ് അവര്‍ക്ക് മുന്നില്‍ വെളിപ്പെടുക. ഇതിനായി ഗവേഷകര്‍ വലിയൊരു പരീക്ഷണം തന്നെയാണ് നടത്തിയത്. ഇതില്‍ അവര്‍ക്ക് ലഭിച്ച റിസര്‍ട്ട് 70 ശതമാനത്തോളം കൃത്യതയുള്ളതായിരുന്നു.
കൃത്യതയുടെ ലെവല്‍ ഇത്രയല്ലേ ഉള്ളൂ എന്നോര്‍ത്ത് സമാധാനപ്പെടാന്‍ വരട്ടെ നമ്മുടെ പാസ്വേഡുകളും മറ്റ് മൂല്യമുള്ള വിവരങ്ങളും ലഭിക്കാന്‍ ഈ കൃത്യത തന്നെ അധികമാണ്. ഇനിയും എഐ നല്‍കുന്ന പണികള്‍ എന്തൊക്കെയാണെന്ന് കാത്തിരുന്നു തന്നെ കാണണം. പല പരിധികളും എഐയ്ക്ക് മറികടക്കാനായാല്‍ മില്ല്യണ്‍ കണക്കിന് കമ്പ്യൂട്ടര്‍ ഉപയോക്താക്കളെ ഇത് ഹാക്കിംഗ് ഭീഷണിയിലാക്കും.
Discussion about this post