കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളൊക്കെ പറഞ്ഞു കേട്ടതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ വിഷയങ്ങളാണെന്ന് നടന്‍ ഹരീഷ് പേരടി. സിനിമാരംഗത്തെ സ്ത്രീകള്‍ ഉന്നയിച്ചിരുന്ന ഇത്തരം വിഷയങ്ങള്‍ക്കൊക്കെ ഇപ്പോള്‍ ഒരു ആധികാരികത വന്നിരിക്കുന്നു എന്നതാണ് റിപ്പോര്‍ട്ടിന്റെ പ്രസക്തിയെന്നും വിഷയത്തില്‍ി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കാണ് കാത്തിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മാറ്റിവയ്ക്കപ്പെട്ട പേജുകളില്‍ ഇരകളുടെ സ്വകാര്യതയെ മാനിക്കപ്പെടുന്നതും ബഹുമാനിക്കപ്പെടുന്നതും എന്താണെന്ന് നമുക്ക് മനസിലാക്കാന്‍ പറ്റും. പക്ഷേ, ഈ പേജുകളില്‍ കുറേ വേട്ടക്കാരുണ്ട്. വേട്ടക്കാര്‍ക്കെതിരെ സര്‍ക്കാര്‍ എന്ത് നടപടിയാണ് എടുക്കാന്‍ പോകുന്നതെന്ന് നമുക്ക് അറിഞ്ഞേ പറ്റൂ.
കുറ്റവാളിയായി കഴിഞ്ഞാല്‍ അവരാരും പ്രമുഖരൊന്നുമല്ല. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് എന്റെ നിലപാട്. ഞാന്‍ അമ്മ താര സംഘടനയില്‍ നിന്ന് രാജിവച്ച ആളാണ്. ഇത്തരം വിഷയവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയുടെ ഫലമായാണ് രാജി. ഒരു സംഘടന എന്ന നിലയില്‍ ഇത്തരം പ്രശ്‌നങ്ങളെ മനസിലാക്കാന്‍ ശ്രമിക്കണം. അല്ലാതെ പഠിക്കട്ടെ, പറയട്ടേ എന്നല്ല പറയേണ്ടത്.
ഹേമ കമ്മിറ്റി പോലുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് അവര്‍ എന്താണ് പഠിക്കുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. അതൊക്കെ പക്കാ അശ്ലീലത്തരങ്ങളാണ്. അത്തരം വര്‍ത്തമാനങ്ങളെങ്കിലും പറയാതിരിക്കുക. മറിച്ച് ഇത്തരം വിഷയങ്ങളെ നേരിടുക. അഡ്രസ് ചെയ്യുക. അതാണ് നട്ടെല്ലുണ്ടെങ്കില്‍ താരസംഘടന ചെയ്യേണ്ടത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post