ഉയരം അല്‍പ്പം കൂടുതലാണോ, സൂക്ഷിച്ചോ, ഈ മാരകരോഗം വരാന്‍ സാധ്യത

Published by
Brave India Desk

 

ഉയരം കൂടുതലാണെങ്കില്‍ എന്തെങ്കിലും രോഗം വരാന്‍ ചാന്‍സുണ്ടോ. എന്താണ് ഉയരവും രോഗവും തമ്മിലുള്ള ബന്ധം. എന്നൊക്കെ നൂറു ചോദ്യങ്ങളുണ്ടാവും. എന്നാല്‍ ഉയരവും രോഗവും തമ്മില്‍ ഇഴപിരിക്കാനാവാത്ത ഒരു ബന്ധമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

നല്ല ഉയരമുള്ള ആളുകള്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. പാന്‍ ക്രിയാസ്, ഓവറി, പ്രോസ്‌റ്റേറ്റ്, കിഡ്‌നി, ത്വക്ക് , ബ്രസ്റ്റ് ഇവിടെയല്ലാമുള്ള ക്യാന്‍സറിന് ഉയരക്കൂടുതല്‍ കാരണമാകാറുണ്ടെന്നാണ് പഠനം.

എന്താണ് ഇതിന് പിന്നിലെ ശാസ്ത്രീയ കാരണം. ഒന്നാമത്തെ കാരണം ഉയരക്കാരുടെ ശരീരത്തില്‍ കൂടുതല്‍ കോശങ്ങള്‍ ഉണ്ടാകുമെന്നതാണ്. അതുകൊണ്ട് തന്നെ ഇവരില്‍ വയറിലെ അര്‍ബുദത്തിന് വലിയ സാധ്യതയുണ്ട്. കോശവിഭജനത്തിന് സഹായിക്കുന്ന ജീനിലുണ്ടാകുന്ന തകരാര്‍ മൂലമാണല്ലോ ക്യാന്‍സര്‍ ഉണ്ടാകുന്നത്.

കൂടുതല്‍ കോശങ്ങള്‍ ഉണ്ടാകുമ്പോള്‍ ജീനിലെ തകരാറിനുള്ള സാധ്യതയും ഇരട്ടിയാകുന്നു. അതുപോലെ തന്നെ വളര്‍ച്ചാ ഹോര്‍മോണും കോശവിഭജനവും ക്യാന്‍സറുമായും ബന്ധമുണ്ട്.

ഉയരം കൂടിയവരില്‍ കാണപ്പെടുന്ന മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍

കിഡ്നി സംബന്ധമായവ

കിഡ്നിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഉയരം കൂടിയവരെയാണ് എന്ന് ശാസ്ത്രം പറയുന്നു സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ലെങ്കിലും ഉയരക്കൂടുതല്‍ മൂലെ കിഡ്നി പ്രശ്നങ്ങളില്‍ ഏറ്റവും കൂടുതല്‍ വലയുന്നത് പുരുഷന്‍മാരാണ്.

രക്തം കട്ട പിടിക്കാനുള്ള സാധ്യത കൂടുന്നു
രക്തം കട്ട പിടിക്കാനുള്ള സാധ്യത ഏറ്റവും കടുതല്‍ ഉയരം കൂടിയവരിലാണെന്നാണ് പഠനം. അഞ്ചടിയില്‍ കുറവുള്ളവരെ അപേക്ഷിച്ച് 50 ശതമാനം സാധ്യത ഇവരില്‍ കൂടുതലാണ്. ഉയരക്കൂടുതലുള്ളവരില്‍ രക്തം പമ്പ് ചെയ്ത് എത്താനുള്ള ദൂരം വര്‍ദ്ധിക്കുന്നതിനാലാണ് ആരോഗ്യവിദഗ്ധര്‍ ഇങ്ങനെ ഒരു നിഗമനത്തിലെത്തിയത്.

പക്ഷാഘാത സാധ്യത

രക്തം കട്ടപിടിക്കുന്നതിലൂടെ പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത കൂടുതലാണെന്നും അഭിപ്രായമുണ്ട്. എന്തുകൊണ്ടെന്നാല്‍ ഉയരം കൂടിയവരില്‍ രക്തം പമ്പ് ചെയ്ത് എത്താനുള്ള ദൂരമാണ് പക്ഷാഘാത സാധ്യതയായി കണക്കാക്കുന്നത്.

 

Share
Leave a Comment

Recent News