ഇൻഡോർ : മദ്ധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ പരിക്ക് പറ്റിയിട്ടും ഇടങ്കയ്യനായിറങ്ങി ബാറ്റ് ചെയ്ത് ആന്ധ്ര ക്യാപ്ടൻ ഹനുമ വിഹാരി. ആന്ധ്രയുടെ ഒൻപത് വിക്കറ്റുകൾ വീണ ശേഷമാണ് നേരത്തെ പരിക്ക് പറ്റിയതിനാൽ കളി നിർത്തിയ ഹനുമ വിഹാരി ബാറ്റ് ചെയ്യാനിറങ്ങിയത്. ഇടത് കണങ്കൈക്ക് പൊട്ടൽ സംഭവിച്ചതോടെയാണ് വിഹാരി റിട്ടയേഡ് ഹർട്ട് ആയത്. തുടർന്ന് ഇടതു കൈ സംരക്ഷിക്കാൻ വലങ്കയ്യനായാണ് ബാറ്റിംഗിന് ഇറങ്ങിയത്.
മദ്ധ്യപ്രദേശ് പേസറായ ആവേശ് ഖാന്റെ ബൗൺസർ പ്രതിരോധിക്കുന്നതിനിടെയായിരുന്നു ഹനുമ വിഹാരിക്ക് പരിക്ക് പറ്റിയത്. എക്സറേ എടുത്തപ്പോൾ കണങ്കൈക്ക് പൊട്ടലുണ്ടെന്ന് വ്യക്തമായിരുന്നു. സെഞ്ച്വറി നേടിയ റിക്കി ഭുവിയും കരൺ ഷിൻഡേയും ആന്ധ്ര സ്കോർ ഭേദപ്പെട്ട നിലയിലെത്തിച്ചെങ്കിലും ഇരുവരും പുറത്തായതോടെ ആന്ധ്ര തകരുകയായിരുന്നു. 2 വിക്കറ്റിന് 323 എന്ന നിലയിൽ നിന്ന് 9 വിക്കറ്റിന് 353 എന്ന നിലയിലേക്ക് ആന്ധ്ര എത്തിയതോടെയാണ് ഹനുമ വിഹാരി വീണ്ടും ബാറ്റ് ചെയ്യാനിറങ്ങിയത്.
Hanuma vihari batting with left hand due to the fracture of his wrist
H.Vihari : A warrior and A champion#Hanumavihari #RanjiTrophy #CricketTwitter #Cricket #AndhraRanjiTeamhttps://t.co/yAJWULqlgv— Venky_K (@VenkyK_Offic) February 1, 2023
ഇടത് കൈ സംരക്ഷിക്കാൻ വേണ്ടി ഇടങ്കയ്യനായിറങ്ങിയ വിഹാരി ആന്ധ്ര സ്കോറിനോട് 26 റൺസ് കൂടി ചേർത്ത പാർട്ണർഷിപ്പിൽ പങ്കാളിയായി. ഏതാണ്ട് ഒറ്റക്കൈ കൊണ്ട് തന്നെയാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ഒറ്റക്കൈ കൊണ്ട് രണ്ട് ബൗണ്ടറികൾ കൂടി നേടാൻ അദ്ദേഹത്തിനു കഴിഞ്ഞു. സർനാഷ് ജെയിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയാണ് ഒടുവിൽ വിഹാരി പുറത്തായത്.
വിഹാരിയുടെ ഒറ്റക്കൈ ബാറ്റിംഗിന്റെ വീഡിയോ ഇതിനിടയിൽ വൈറലായി. ഇങ്ങനെ വേണം ഒരു കളിക്കാരനായാൽ എന്ന് തുടങ്ങി പ്രശംസകൾ കൊണ്ട് വിഹാരിയെ സൈബർ ലോകം മൂടുകയായിരുന്നു. ക്യാപ്ടനായാൽ ഇങ്ങനെയാണ് ടീമിനെ നയിക്കേണ്ടതെന്നും അഭിപ്രായങ്ങളുയർന്നു. 2021 ൽ അശ്വിനൊപ്പം പിടിച്ച് നിന്ന് ഓസ്ട്രേലിയക്കെതിരെ സമനില നേടുന്ന പ്രകടനം കാഴ്ച്ച വയ്ക്കാനും ഹനുമ വിഹാരിക്ക് കഴിഞ്ഞിരുന്നു.
Discussion about this post