Thursday, June 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇന്ത്യയെ ഇകഴ്ത്തി രാഹുൽ ഗാന്ധി; രൂക്ഷ വിമർശനവുമായി ഹിമന്ത ബിശ്വ ശർമ്മ; രാജ്യത്തെയും സൈനികരെയും അപമാനിച്ചെന്നും പ്രതികരണം

by Brave India Desk
Mar 4, 2023, 06:31 am IST
in India
Share on FacebookTweetWhatsAppTelegram

ഗുവാഹട്ടി: ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. രാജ്യത്തെയും നമ്മുടെ സൈനികരെയും അപമാനിക്കാനുള്ള ശ്രമമാണ് രാഹുലിന്റേതെന്ന് ഹിമന്ത ബിശ്വശർമ്മ പറഞ്ഞു. മറ്റൊരു രാജ്യത്ത് പോയി സ്വന്തം രാജ്യത്തെ അപമാനിക്കുന്ന രാഹുലിന്റെ നടപടി വിചിത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. അതുകൊണ്ടുതന്നെ സ്വതന്ത്രമായി ആശയങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. മോദി സർക്കാർ നൽകിയ സുരക്ഷയിലാണ് രാഹുലിന് ഭാരത് ജോഡോ യാത്ര ഭംഗിയായി പൂർത്തിയാക്കാൻ കഴിഞ്ഞത്. കോൺഗ്രസ് ഭരണകാലത്ത് ബിജെപിയാണ് ഇത്തരം ഒരു യാത്ര നടത്തുന്നത് എങ്കിലോ ?.എന്തായേനെ അവസ്ഥ. പെഗാസസ് ഉപയോഗിച്ച് അദ്ദേഹത്തിന്റെ വിവരങ്ങൾ എല്ലാം ചോർത്തുകയാണെന്നാണ് പറയുന്നത്. എന്നാൽ പരിശോധനയ്ക്കായി ഫോൺ നൽകാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും അദ്ദേഹം നൽകിയില്ല. ഇതിന് പിന്നാലെയാണ് പെഗാസിസ് ഉപയോഗിച്ച് ഫോൺ ചോർത്തിയതിന് തെളിവില്ലെന്ന് കോടതി വ്യക്തമാക്കിയത് എന്നും ഹിമന്ത കൂട്ടിച്ചേർത്തു.

Stories you may like

സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥ മാഫിയ ഗവർണറുടെ പരാതിയും അട്ടിമറിച്ചു: വി.വി.രാജേഷ്

2013 ലെ ഇന്ത്യയല്ല പുതിയ ഇന്ത്യ; നരേന്ദ്ര മോദി അധികാരമേറ്റതിനുശേഷം സംഭവിച്ച 10 വലിയ മാറ്റങ്ങളെക്കുറിച്ച് പരാമർശിച്ച് മോർഗൻ സ്റ്റാൻലി റിപ്പോർട്ട്

ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ ഒട്ടും സുരക്ഷിതരല്ലെന്നാണ് രാഹുൽ ഉയർത്തുന്ന ആക്ഷേപം. എന്നാൽ കണക്കുകൾ പരിശോധിച്ചാൽ 2014 ന് ശേഷം രാജ്യത്ത് വർഗ്ഗീയ സംഘർഷങ്ങൾ കുറവാണെന്ന് വ്യക്തമാകും. ഇത് മാത്രമല്ല തങ്ങൾക്ക് വേണ്ടി നടത്തുന്ന വിവിധ വികസന പ്രവർത്തനങ്ങളിൽ ന്യൂനപക്ഷങ്ങൾ അതീവ സന്തോഷത്തിലാണ്.

ചൈനയെയും ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയെയും രാഹുൽ പുകഴ്ത്തിയിരുന്നു. ഇന്ന് പല രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധി അനുഭവിക്കാനുള്ള കാരണം ഈ പദ്ധതിയാണ് എന്നതാണ് യാഥാർത്ഥ്യം. തീവ്രവാദികൾ തന്നെ തുറിച്ച് നോക്കിയെന്നാണ് രാഹുൽ പറഞ്ഞത്. എന്നാൽ ഇക്കാര്യം എന്ത്‌കൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.

Tags: rahulghandhihimantha biswa sharmmaBJPcongressCMassam
Share18TweetSendShare

Discussion about this post

Latest stories from this section

വോട്ടിന് സൗജന്യം; രാജസ്ഥാനിൽ സൗജന്യ വാഗ്ദാനങ്ങളുമായി അശോക് ഗെഹ്ലോട്ട്; 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി

ബലാത്സംഗം ചെയ്തു, മുസ്ലീമാകാനും പേര് മാറ്റാനും നിർബന്ധിച്ചു; വിസമ്മതിച്ചപ്പോൾ കൊല്ലാൻ ശ്രമം; മോഡലിന്റെ പരാതിയിൽ യുവാവിനെതിരെ കേസ്

നിർണായക ചർച്ച; പ്രചണ്ഡയെ കണ്ട് അജിത് ഡോവൽ; സുരക്ഷാ വിഷയങ്ങൾ ചർച്ചയാകും

മോദി മാജിക്കിന് കീഴിൽ കുതിച്ചുയർന്ന് ജിഡിപി; പ്രതീക്ഷകളെയും കടത്തി വെട്ടി വളർച്ച

Next Post

വികസനത്തിനായി എംപി ഫണ്ടും സ്വന്തം കയ്യിലെ പണവും ഉപയോഗിച്ചു; തൃശ്ശൂരിന് ഗുണം വേണമെങ്കിൽ സുരേഷ് ഗോപി വിജയിക്കണം; പ്രതികരണവുമായി ബൈജു

Latest News

അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ; സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

കണ്ണൂരിൽ ട്രെയിനിൽ പൊട്ടിത്തെറി; അഗ്നിശമനസേന തീയണച്ചു; അട്ടിമറി സംശയിക്കുന്നുവെന്ന് റെയിൽവേ

കിട്ടിയോ ഇല്ല, ചോദിച്ചു വാങ്ങി; സുരാജ് വെഞ്ഞാറമ്മൂടിന്റെ പോസ്റ്റിൽ കമന്റിട്ട എഎ റഹീം ഓടിയത് കണ്ടംവഴി; തീവ്രത അളക്കുന്ന യന്ത്രവും പികെ ശശി വിഷയവും ഓർമ്മിപ്പിച്ച് കമന്റുകൾ

വോട്ടിന് സൗജന്യം; രാജസ്ഥാനിൽ സൗജന്യ വാഗ്ദാനങ്ങളുമായി അശോക് ഗെഹ്ലോട്ട്; 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി

പീഡനക്കേസ് പ്രതിയെന്ന് പ്രചരിപ്പിച്ചു, അധിക്ഷേപിച്ചു; പോലീസിനെതിരെ ആത്മഹത്യക്കുറിപ്പ്; പിന്നാലെ ജീവനൊടുക്കി

ബലാത്സംഗം ചെയ്തു, മുസ്ലീമാകാനും പേര് മാറ്റാനും നിർബന്ധിച്ചു; വിസമ്മതിച്ചപ്പോൾ കൊല്ലാൻ ശ്രമം; മോഡലിന്റെ പരാതിയിൽ യുവാവിനെതിരെ കേസ്

സ്ഥാനക്കയറ്റം കിട്ടിയിട്ടും പണക്കൊതി തീർന്നില്ല; കൈക്കൂലി പേഴ്‌സിൽ വയ്ക്കുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ആലുവയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപാനി; കട തല്ലി തകർത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies